രാത്രി കടല്‍ക്കരയിലെന്തു തിരക്കു സീക്യൂന്‍സില്‍നിന്നിറങ്ങി പരക്കുന്നു ചന്ദ്രന്‍.പ്രകാശം, ചുവടുകള്‍ തെന്നുന്ന വാക്കില്‍.കടലില്‍ക്കലരുന്നു ക്രോധക്കൊടും രസം. പലനിറം പൂശിത്തെളിയും ജനാലകള്‍വെണ്‍നിലാവേ വരൂവെന്നോ ക്ഷണിക്കുന്നുതെല്ലുറക്കെച്ചുവടുകള്‍ വെച്ചു പൊന്തുന്നുമാളികമേല്‍ കാത്തിരിക്കുന്നതാര്‍ പ്രിയ? …
പയ്യാനക്കലെത്തുമ്പോള്‍
പയ്യാനക്കല്‍ റോഡിലിപ്പോള്‍തിരിഞ്ഞിറങ്ങും ഫ്ലൈ ഓവര്‍.പള്ളിമൂലയിറങ്ങി റെയില്‍വേഗേറ്റില്‍ തട്ടി നിന്നിടേണ്ട. ഇരുപുറം നോക്കി വേഗക്കുതിപ്പടക്കി നൂണ്ടതാംപഴയകാലമേ വരൂ, വെയില്‍പ്പാളമേറുക സൂര്യനേ കടലിലേക്കു നീണ്ട പാതപാട്ടിലേക്കു ചേര്‍ത്തവന്‍കൊണ്ടുപോയിരുന്നു മുമ്പുള്ളലിവിന്‍ ജലധിയില്‍ …
നിഴലാട്ടം
ഒരു മഴ പെയ്തു മടങ്ങുമ്പോഴതദൃശ്യം, പോക്കുവെയില്‍ത്തള്ളില്‍.കാറ്റുകള്‍ കോതിയ ചില്ലകളോടൊട്ടിടയേ, പതറുന്നൂ പദതാളം. ഒരു കഥ ചൊല്ലി മടങ്ങുമ്പോഴതുനഗ്നം, സ്തബ്ധം കാല്‍ത്തളകള്‍.കുമിളകള്‍ തുന്നിയ നീരിഴ വേര്‍പെട്ടിഴയേ, ചിതറുന്നൂ മുടിയൂറ്റം. …
പദപ്രശ്നം
അവളെ ചെയ്തതുപോലെവേണമെന്നെയും പ്രിയാപോകുമ്പോള്‍ കണ്ടേന്‍ തീയമര്‍ന്നതിന്‍ സുഖാലസ്യം. അവളെയുടുപ്പിച്ചോന്‍ വന്നഴിച്ചില്ല ചാര്‍ത്തുകള്‍അവള്‍ത്തിരകളെ മാടിയകമീനുകള്‍ പിടച്ചീല ശാന്തമംബരം കാത്തകാര്‍മുകില്‍ പടര്‍പ്പുകള്‍അവള്‍ക്കുമേലേതോ കാറ്റില്‍പാറിവീണെന്നേയുള്ളൂ. അവളലങ്കാരത്തിന്‍ കനമഴിക്കുവാനിരന്നപ്പോള്‍കാറ്റിനുണ്ടാവില്ലേയനുകമ്പിതമുള്ളുലച്ചിലുകള്‍. അവളെ ചെയ്തില്ലൊന്നുംഅവളായഴിഞ്ഞതാംകുറിക്കൂട്ടുകളോരോന്നുംവിയര്‍പ്പുപോല്‍ പൊടിഞ്ഞതാം. …
ഒരു പിറന്നാള്‍ ആഘോഷം
ഹോട്ടലിന്‍ ഭോജനശാല.ഉച്ചയ്ക്കുണ്ണുവാനെത്തി ഞാനരികെ,മൂലയിലൊരു മേശയലങ്കരിക്കുകയാണ് പെണ്‍കുട്ടി. ചുവരില്‍ നിറബലൂണുകള്‍പിറന്നാളാശംസകളെന്നെഴുത്ത്നൂലു വലിഞ്ഞുവീഴുമ്പോഴമര്‍ത്തിവെയ്ക്കുന്നു പശനാടയമര്‍ത്തി. ഒറ്റയ്ക്കവള്‍, വന്നു വെയ്ക്കുന്നുണ്ടുച്ച ഭക്ഷണം പുലാവോ മറ്റോകാണുന്നീല മറ്റാരെയും കാല്‍വെന്തെന്ന പോല്‍ തിടുക്കമിരമ്പുന്നൂ. ഓരോ …
ഗുവേരക്കൊടി
നീതിയുടെ പുസ്തകം തൊട്ട്കൈവെന്തുപോയ കുട്ടികള്‍നിത്യതയുടെ ആനന്ദത്തെതുറന്നൂ, സായാഹ്ന സംവാദം പുസ്തകത്തിലെ സമരത്താള്‍മറിക്കെത്തടഞ്ഞ കൊടിമരംമുറ്റത്തു നാട്ടി പ്പുളകം തേച്ച്കൈകൊട്ടുന്നൂ ഭൂതങ്ങളേ. മരിച്ചവര്‍ വന്നു കൈകൊടുത്തൂഞാന്‍ ഗുവേര, നിന്റെ പ്രാണബ്രാന്റ്, …