
മഞ്ചേരി എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പാളായി വിരമിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍. അലന്‍ താഹ മനുഷ്യാവകാശ കമ്മറ്റി കൺവീനര്‍.
ആസാദ്
1963ല്‍ ജനനം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും എംഎ ബിരുദവും മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എംഫില്‍ ബിരുദവും നേടി. ‘1950 മുതല്‍ 70 വരെയുള്ള മലയാള നോവലുകള്‍: ഘടനാവാദപരമായ സമീപനം’ എന്ന വിഷയം മുന്‍നിര്‍ത്തി കേരള സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി.
കോഴിക്കോട് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ദേശാഭിമാനി ദിനപത്രം, വാരിക, വാരാന്തപ്പതിപ്പ് എന്നിവയില്‍ പത്രാധിപസമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം, കേരള ബുക്ക്മാര്‍ക്കറ്റിംഗ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം, അധിനിവേശ പ്രതിരോധ സമിതി സ്ഥാപക ജനറല്‍ സെക്രട്ടറി, ഇടതുപക്ഷ ഏകോപനസമിതി സെക്രട്ടറി, പ്രസിഡണ്ട് എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ചേരി എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പാളായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍. അലന്‍ താഹ മനുഷ്യാവകാശ കമ്മറ്റി കൺവീനര്‍. ആക്റ്റിവിസ്റ്റ്.
കൃതികള്‍
- സൂക്ഷ്മം സര്‍ഗാത്മകം,
- മലയാളനോവല്‍: പാഠവും ഘടനയും
- വായനയിലെ വര്‍ഗസമരം
- വാക്കും പ്രത്യയശാസ്ത്രവും
- പ്രതിബോധത്തിന്റെ പാഠങ്ങള്‍
- കാറല്‍ മാര്‍ക്‌സും ഫാന്റസിപാര്‍ക്കും
- ഉദാരതയുടെ ഉ(അ)റവുകള്‍
- മാര്‍ക്‌സിസവും സ്വത്വരാഷ്ട്രീയവും
- നോവല്‍: ബോധവും പ്രതിബോധവും (എഡി.)
- ഉപജാപസാമ്രാജ്യത്വം; സമകാലികാനുഭവങ്ങള്‍ (എഡി.)
- മാറാട്, സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല (എഡി.).
പ്രതിബോധത്തിന്റെ പാഠങ്ങള്‍ക്ക് 1992ലെ തായാട്ട് അവാര്‍ഡ്
RED Salute ….
Glad to see u in the cyber world. Wish you all the best
good observation pls send your mail to cswalih99@gmail.com