അത്

ഞാനെന്താണിങ്ങനെനോക്കുന്നതെന്ന്ഞാനെന്തിനാണ് നിന്റെപിന്നിലലയുന്നതെന്ന്നിനക്കു മനസ്സിലാവുന്നുണ്ടാവില്ല. എനിക്കു കൈമോശം വന്നതെന്തോനീ ഒളിപ്പിച്ചതുപോലെഎന്നില്‍ ചേരേണ്ടതെന്തോനിന്നില്‍ തടഞ്ഞതുപോലെഎന്നിലേക്കെന്തോ അവിടെതിടുക്കപ്പെടുന്നതുപോലെ. നിന്റെ ഉടലിലും ശബ്ദത്തിലുമതുണ്ട്.ഉടുപ്പുകൊണ്ടോ മൗനംകൊണ്ടോമറച്ചുവെക്കാനാവാതെ.കാലൊച്ചയില്‍ കുതറിയുംകൈയനക്കത്തിലിടറിയുംഉച്ഛ്വാസത്തിലുന്മാദം കൊണ്ടും. ഉറക്കത്തില്‍ കാറ്റുപോലെഅതെന്നെ കൊണ്ടു പോവും.കൈകള്‍ …

കവിതയില്‍ വേരാഴ്ത്തിയ യുക്തിപ്രഭാവം

നമ്മുടെ കാലത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ആചാര്യനാണ് യു കലാനാഥന്‍. യു എന്നത് യുക്തിവാദി എന്നതിന്റെ ചുരുക്കെഴുത്തായി കരുതിയാല്‍പോലും തെറ്റു പറയാനാവില്ല. ഇന്ത്യന്‍ ഭൗതികവാദ പാരമ്പര്യത്തിന്റെ നേര്‍ത്തതും തമസ്കൃതവുമായ …

ആശ്ലേഷം

വെളുത്ത രാവില്‍ ഞാനമര്‍ത്തിപ്പൂണുന്നുകരിക്കറുപ്പിനെ.പകല്‍ കടഞ്ഞതാംകറുത്ത വെണ്ണയെ.നിലാവു ചുംബിക്കുംകരിമിനുപ്പിനെ. വിളര്‍ത്ത രാത്രിയില്‍മുറുക്കുമാശ്ലേഷമകക്കറുപ്പിനെ.ഉരിഞ്ഞുമാറ്റുവാന്‍ഭയന്നൊരുണ്മയെ.തണുപ്പിലും തിളയ്ക്കുമുടല്‍വിയര്‍പ്പിനെ. ഉതിര്‍ന്ന താരകള്‍കനലണിയിക്കുംകളക്കറുപ്പിനെ.ഉടലുരച്ചഗ്നിതെറിക്കും പൂണ്മയെ.ഉലയിലേക്കുരുകിയുറയും സത്തയെ. കറുത്ത രാവില്‍ ഞാനടര്‍ത്തിമാറ്റുന്നൂതനിവെളുപ്പിനെ.ഇരുള്‍സ്രവത്തിന്റെവെളുത്ത പാടയെ.വെറുത്ത നാളിന്റെവിജയചന്ദ്രനെ. ആസാദ്13 ജൂലായ് …

തീവ്രവാദം

എന്താണു തീവ്രവാദം? മുറുകുന്ന വാദങ്ങളാണോ?കുറുകുന്ന പാഠങ്ങളാണോ?ഒരുവിധ സമവായത്തിനുംവഴിപ്പെടാത്ത ശാഠ്യമാണോ? ഹിംസയിലേക്കു നയിക്കുന്നആശയമോ ആയുധമോ ആണോ?ഭരണകൂടങ്ങളുടെപൊളിച്ചെഴുത്താണോ ?രക്തത്തില്‍ മാത്രമെഴുതാവുന്നവിജയങ്ങളാണോ? വിശ്വാസങ്ങളുടെസാക്ഷാത്കാരമാണോ?പ്രത്യയശാസ്ത്രങ്ങളുടെസാഫല്യമാണോ?ആത്മബലിയിലേക്കുള്ളകുതിപ്പുകളാണോ? എന്താണ് തീവ്രവാദമെന്ന്എവിടെയാണ് തെളിഞ്ഞു കിട്ടുക? വെടിയുണ്ടകള്‍ തുളച്ചവൃദ്ധന്റെ …

നഗ്നം

ഓര്‍ക്കാപ്പുറത്തു വന്ന്അവളെന്റെ മേലുടുപ്പുകള്‍വലിച്ചുമാറ്റുന്നു. ആണുടല്‍ പുതച്ച ഞാന്‍അപ്പോളെന്റെ മുലകളെഉരുട്ടിയെടുക്കുകയായിരുന്നു.താഴേയ്ക്കു ചുഴികളായ്ഞാനെന്റെ കാറ്റുകളെകൂര്‍പ്പിക്കുകയായിരുന്നു.എടുത്തുചാട്ടങ്ങളെയമര്‍ത്തിപതുക്കെയൊരു നീരുറവതുറന്നു വിടുകയായിരുന്നു. അവളത്ഭുതപ്പെടുത്തുന്നത്വേഷംചേര്‍ക്കാത്ത ഉടലുമായ്തെരുവു മുറിച്ചുകടന്നുംഉറക്കെ സംസാരിച്ചുമാണ്.ഇത്രയൊക്കെയല്ലേയുള്ളൂകൂട്ടുകാരാ എന്നുമ്മവെച്ചാണ്.ആനന്ദത്തിന്റെ ഉറവകള്‍ക്ക്സങ്കടങ്ങളുടെ പാടയെന്തെന്ന്ഞാന്‍ മുറുകെ പുണരുന്നു. …

കരിഞ്ചുഴലികള്‍

കറുപ്പിന്റെ നീരിഴകളില്‍വേഗം കുരുക്കുന്നു.വഴിയോരങ്ങളില്‍ പൊട്ടുന്നകരിനദികളായിഅതു വെള്ളക്കൊട്ടാരത്തെവളഞ്ഞുകഴിഞ്ഞു. അടഞ്ഞ ശ്വാസങ്ങളില്‍കാറ്റു കുരുക്കുന്നു.തെരുവില്‍ രൂപംകൊണ്ടകരിഞ്ചുഴലികള്‍വേള്ളഗോപുരങ്ങളുടെവേരറുക്കുന്നു. അമര്‍ത്തപ്പെട്ട പ്രാണനാളികള്‍പൊട്ടിത്തെറിക്കുന്നു.ഒരിറ്റു ജലം ഒരിറ്റു വായുഎന്നു നിലവിളിച്ചവന്‍വിഭവങ്ങള്‍ക്കുമേല്‍അവന്റെ കൊടി കുത്തുന്നു. അവന്‍ സ്പാര്‍ട്ടക്കാസ്അവന്‍ ഡ്രാക്കസ് …