അച്യുതാനന്ദന്‍ എങ്ങോട്ടു പോകുന്നുവെന്ന് അച്യുതാനന്ദനുപോലും അറിയില്ല. താന്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതോ, തനിക്ക് ആപത്ക്കാലത്തു തുണയായതോ ആയ ഒരു ദര്‍ശനത്തിന്റെ അനിവാര്യമായ തുടര്‍പ്രക്രിയകളെ, മുമ്പെപ്പോഴത്തെയുംപോലെ വൈയക്തികമായ ഇച്ഛകള്‍ക്കു കീഴ്‌പ്പെടുത്തി കാണാനേ അദ്ദേഹത്തിനാവുന്നുള്ളു. രാഷ്ട്രീയ സന്ദര്‍ഭത്തിന്റെ അനിവാര്യതയാണ് തന്റെ വാക്കും പ്രവൃത്തിയുമെന്നു തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍, അതുചെയ്യാതെ തന്റെ അതിജീവനത്തിനു രാഷ്ട്രീയ സന്ദര്‍ഭങ്ങളെ പരുവപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും പിന്നെ പിന്‍തിരിയുകയും ചെയ്യുന്നുവെന്ന പ്രതീതി യാണ് മിക്കപ്പോഴും സൃഷ്ടിക്കുന്നത്. ഇതാകട്ടെ സി.പി.എമ്മിനു സേഫ്റ്റിവാള്‍വിന്റെ ഗുണഫലം സമ്മാനിക്കുകയുമാണ്.
മെയ് 12ന് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പത്രസമ്മേളനം ചരിത്രപ്രധാനമാണ്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്രകൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ ഒരാളാണദ്ദേഹം. സമാനസാഹചര്യത്തിലാണ് സി.പി.എം എത്തിപ്പെട്ടിരിക്കുന്നതെന്നും പാര്‍ട്ടിവിട്ട ടി.പി.ചന്ദ്രശേഖരനും സഖാക്കളും ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റു രാഷ്ട്രീയമെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. വലതുപക്ഷ രാഷ്ട്രീയത്തിനുപോലും പിന്നീടു തള്ളിപ്പറയേണ്ടിവന്ന ഡാങ്കേയുടെ പ്രതിരൂപമാണ് വിജയന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനക്കു ശേഷം രണ്ടാഴ്ച്ച കൂടി പിന്നിടുകയാണ്. പ്രസ്താവനയുടെ ആഘാതത്തിലാണ് പാര്‍ട്ടി. അതു സ്വാഭാവികവുമാണ്. എന്നാല്‍ അതിലുമേറെ അടിയേറ്റപോലെയാണ് വി എസിന്റെ ഇരിപ്പ്. താന്‍ പറഞ്ഞതെന്തെന്നു തനിക്കുതന്നെ തിരിയാത്ത അവസ്ഥയാണത്. ആരെങ്കിലും തിരിച്ചുവിളിക്കുന്നുണ്ടോ എന്നു നോക്കിയുള്ള നാണംകെട്ട കാത്തിരിപ്പാണത്. വി എസ് ഭക്തന്മാര്‍ പൊറുക്കണം. നേതൃത്വത്തിലെ നാലുപേര്‍ മാറിയാല്‍ മാറുന്നതാണ് സി.പി.എമ്മിനെ ബാധിച്ച രോഗമെന്നതാണ് അവസാന നിഗമനമെങ്കില്‍ ഇതുവരെയുണ്ടായ എല്ലാപോരാട്ടങ്ങളും അവിടെ റദ്ദാവുകയാണ്. ധീരനായ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം അപമാനിക്കപ്പെട്ടുകൂടാ.
മെയ് 12ന്റെ പ്രസ്താവനക്കുശേഷം ഒരുനിമിഷമെങ്കിലും ആ പാര്‍ട്ടിയില്‍ തുടരാന്‍ വി എസിനു കഴിയുന്നതെങ്ങനെയാണ്? മുമ്പെപ്പോഴെങ്കിലും പറഞ്ഞതുപോലെ ഏതെങ്കിലും ചിലകാര്യങ്ങളിലുള്ള വിയോജിപ്പു പങ്കു വെക്കുകയായിരുന്നില്ല. വി.എസ്. വലതുപക്ഷവല്‍ക്കരിക്കപ്പെടുന്ന പാര്‍ട്ടിയോടുള്ള അടിസ്ഥാന വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാര്‍ട്ടി ക്രിയാത്മകമായി തിരുത്തുന്ന മുറയ്ക്ക് വിട്ടുപോയ പ്രവര്‍ത്തകര്‍ തിരിച്ചെത്തുമെന്നറിയിക്കുമ്പോള്‍ ഊന്നല്‍ പാര്‍ട്ടിയുടെ തിരുത്തലിലാണ്. നയസമീപനങ്ങളിലെ തിരുത്തലും നേതാക്കളെ മാറ്റല്‍ എന്ന ആവശ്യവും സമീകരിക്കുന്നതെങ്ങനെയാണ്? വി എസ്സിന്റെ എത്രയോ കത്തുകളിലെ ചെറിയ മുന്നറിയിപ്പുകള്‍പോലും അവഗണിച്ച നേതൃത്വം ഈ അടിസ്ഥാനമാറ്റം അംഗീകരിച്ചു വി.എസിനെ ആദരിക്കുമെന്നാണോ അദ്ദേഹം കരുതുന്നത്? അതോ ഇതൊക്കെയും താല്‍ക്കാലിക ലാഭത്തിനുവേണ്ടിയുള്ള വെറും തമാശയോ?
ഒന്നരപ്പതിറ്റാണ്ടായി ആഗോള മൂലധന ശക്തികളുടെ അധിനിവേശങ്ങളെ ചെറുത്തുകൊണ്ടും അവര്‍ക്കനുകൂലമായി രാജ്യത്തെ പുനര്‍ക്രമീകരിക്കാനുള്ള ഭരണകൂട നിലപാടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടും സി.പിഎമ്മില്‍ നിന്നു വ്യത്യസ്തമായി, വിവിധ ജനവിഭാഗങ്ങളില്‍നിന്നുയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചതാണ് അച്യുതാനന്ദനെ ജനപ്രിയനാക്കി മാറ്റിയത്. ഈ നിലപാടിന്റെ സ്വാഭാവികവും അനിവാര്യവുമായ തുടര്‍ച്ചയിലാണ് മെയ് 12ന്റെ പത്രസമ്മേളനം അടയാളപ്പെടുന്നത്. ഈ ചരിത്രസന്ദര്‍ഭത്തിന്റെ ഊര്‍ജ്ജമാണ് കേരളത്തെ പിടിച്ചുലച്ചത്. അതുപക്ഷെ സാക്ഷാല്‍ വി.എസിനെയാണ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നതെങ്കില്‍ അത് ആ രാഷ്ട്രീയത്തിന്റെ പരിമിതിയല്ല. അച്യുതാനന്ദന്റെ വ്യക്തിപരമായ പരിമിതി മാത്രമാണ്.
സി പി എമ്മിലെ റിവിഷനിസത്തിനും കേരളീയജീവിതത്തിലെ പുത്തന്‍ മൂലധനാധിനിവേശത്തിനും എതിരായ പോരാട്ടത്തിലെ രണ്ടു ദിശാനിര്‍ണയ നാമങ്ങളായി എം.എന്‍.വിജയനും ടി.പി.ചന്ദ്രശേഖരനും ചരിത്രപ്പെട്ടിരിക്കുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ ചെറുത്തുനില്‍പ്പിന്റെ സമാനതകളില്ലാത്ത കേരളീയാനുഭവങ്ങളാണവ. അവ മുറിച്ചുകടക്കാനുള്ള ശക്തിയോ ശേഷിയോ കയ്യേല്‍ക്കണമെങ്കില്‍ ആ സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ബാധ്യത ഏറ്റെടുക്കണം. മെയ് 12ന്റെ പ്രസ്താവന വി എസിനെ ആ ചേരിയിലാണെത്തിച്ചിരിക്കുന്നത്. ഇപ്പോഴദ്ദേഹം സി.പി.എമ്മാണെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാവുമോ? എങ്കില്‍ ചരിത്രത്തിലെ കരയിപ്പിക്കുന്ന തമാശകളിലൊന്നാണത് എന്നു പറയാതിരിക്കാനാവില്ല. വി.എസ്സിന്റെ സി.പി.എം ജീവിതത്തിനു പൂര്‍ണവിരാമം വീണിരിക്കുന്നു. ഇനി അതിനകത്തു ജഡതുല്യമായി കിടക്കണോ കമ്യൂണിസ്റ്റു രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാവണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. കേരളത്തിന്‍ ജനശക്തി കൈനീട്ടി വിളിക്കുന്നത് ഏതൊരാളും കാണുന്നുണ്ട്. വരൂ, നമുക്കു രക്തസാക്ഷികളാവാം എന്നു വിജയന്‍മാഷ് പറഞ്ഞത് ഒരു വി എസ്സിനോടല്ല. അണിചേരുന്ന ധീരന്മാരില്‍ വി.എസ്സുമുണ്ടാകണം എന്നു പക്ഷേ കേരളം ആഗ്രഹിക്കുന്നു. 23 മെയ് 2012
Dr. Azad,
I believe that it is very much necessary for VS to be in the party as a challenge to the current leadership. VS should keep continuing the efforts to clean the party by fighting against the so called mafia associated existing leadership. It may take some more time to get the result, but sure there will be a day that the party members will bring down the current leaders from the party leadership.
LikeLike
ഇന്ന് വരെയുള്ള അച്യുതാനന്ദന്റെ നിലപാട് ചരിത്ര നിയോഗം അറിയാതെ യുള്ളതാണ്. ഇനി അങ്ങോട്ടും അദ്ദേഹത്തിന്റെ ഭൂത കാല നടപടികള്‍ (സ്ഥാനാര്തിതം നിഷേധിക്കപ്പെട്ടത് മുതല്‍) പരിശോധിച്ചാല്‍ ഇതും ഒരു തമാശയായി തീര്‍ന്നേക്കാം. പാര്ളിമെന്ടരി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളില്‍ കുറിച്ച് വെക്കേണ്ട സംഭവമായിരുന്നു വി.എസ്സിന്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ ജനത തെരുവില്‍യാങ്ങിയത് നേതൃത്വം അടിയറ പറഞ്ഞതും മുന്നണി അധികാരതിലെരിയതും മുഖ്യമന്ത്രിയായതും. ചരിത്ര മുഹൂര്‍ത്തമായിരുന്നു. ഇതിലും വലിയൊരു അവസരം ലഭിക്കുമായിരുന്നില്ല. മുന്നാറില്‍ ആരംഭിച്ച കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ കേരളം മുഴുവന്‍ ഒരു ആവേശമായി പടര്‍ന്നപ്പോള്‍ അത് തുടരാന്‍ എല്ലാ പാര്‍ടി ഡി ക് റ്റാ റ്റു കളും തള്ളി കളഞ്ഞു മുന്നോട്ടു കുതിചിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം തിരുതിക്കുരിക്കുമായിരുന്നു. വി.എസ. ഒരു ചര്ത്ര നായകനാവുകയും ചെയ്യുമായിരുന്നു. കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളില്‍ അതൊരു നാഴിക കല്ലാവുകയും ചെയ്യുമായിരുന്നു. ഇന്ത്യയില്‍ തന്നെ അതൊരു വഴികാട്ടിയാകുമായിരുന്നു. എല്ലാം തുലച്ചു പുത്തന്‍ അധിനിവേശ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നെറി കെട്ട സി.പി.എമ്മിന്റെ ആലയില്‍ സ്വയം തളച്ചിട്ടു കൊണ്ട്……… ഇത്തവണയും……. അങ്ങനെയൊക്കെ തന്നെ യാകാം……….. അല്ലെങ്കില്‍…….അത് ചരിത്രത്തോട് കാണിക്കുന്ന വലിയ മര്യാടയായിരിക്കും…
LikeLike
ആസാദ് ഈ “യഥാര്‍ത്ഥ കമ്യൂണിസ്റ്റു” രാഷ്ട്രീയവുമായി പൊന്നാനിയിലെ ജനങ്ങളെ സമീപിച്ചിരുന്നല്ലോ. എന്നിട്ട് ആ അനുഭവം എന്തായിരുന്നു? അത് എങ്ങിനെയാണ് ചരിത്രപ്പെട്ടത്? അതിന്റെ ദിശാ സൂചകങ്ങൾ എന്തൊക്കെയായിരുന്നു? അറിയാനാഗ്രഹമുണ്ട്. …..
LikeLike
അതു പിന്നെ നൊടിച്ചിലേ, പാര്ടിയുണ്ടാകും , അണികളുണ്ടാകില്ല എന്ന വിജയന്‍ മാഷിന്റെ പ്രവചനം ഫലിച്ചില്ലേ? വിജയന്‍ മാഷെ കളിയാക്കിയ നിങ്ങളൊക്കെ ചമ്മിയില്ലേ? കൂയ്..
LikeLike
വി.എസ് നെ പറ്റി ഇത്രെയെല്ലാം എഴുതിയ സ്ഥിതിക്ക് , മകാവു മോന്റെ ihrd നിയമങ്ങളെ കുറിച്ചും, റിലയന്‍സ് കൂട്ടുകെട്ടിനെ കുറിച്ചും ഒരു ലേഖനം ഉടനെ പ്രതീക്ഷിക്കുന്നു….
LikeLike
ആസാദ്,
വീ എസ്സിനെ ചുറ്റിപറ്റി മാര്‍ക്സിസത്തിന് സംഭവിച്ച അപചയത്തെ ലഗൂകരിക്കാന്‍ സാധിക്കില്ല. പകയും പകപോക്കളും അല്ലാതെ ഇവരില്‍ നിന്നും ഒന്നും പ്രദീക്ഷികേണ്ട. പാര്‍ലിമെന്റ് അധികാരത്തില്‍ കണ്ണ് നട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക് സമൂഹത്തെ മനവികതയിലേക്ക് നയിക്കാന്‍ സാധിക്കുമോ? അധീശ പ്രതിയസസ്ത്ര്ങ്ങള്‍ വിറ്റഴിക്കുന്ന തുരുത്തുകളായി കമ്മുണിസ്റ്റു പാര്‍ട്ടികള്‍ മാറിയില്ലേ? മനുഷ്യന് വിപ്ലവ ചിന്തയും, വിമോചന സ്വപ്നങ്ങളും നല്‍കിയ കമ്മുണിസ്റ്റു പ്രസ്ഥാനം മനുഷ്യകുരുതികള്‍ക്ക് കാവല്‍ നില്‍ക്കുകയോ? വായനയും, പഠനവും, പ്രയോഗവും, ജീവിതരീതികളില്‍ സംയോജിപ്പിക്കാന്‍ കഴിയാതെ പോകുന്ന മര്കിസ്സ്റ്റ് പ്രതയസസ്ത്രം മനുഷ്യ വിരുദ്ധ മവതിരിക്കില്ല. വ്യക്തി മനസ്സിലാണ് ഉത്തരം തിരയേണ്ടത്. അറിവുകള്‍ അടവായി മാറി കഴിഞു. സ്നേഹവും, വിശ്വാസവും നഷ്ടപെട്ട വാക്കുകള്‍. വ്യക്തി നിഷ്ഠ മായ പഠനവും, പ്രയോഗവും, അനുഭവങ്ങളും ജനകീയ മാവുമ്പോള്‍ മാത്രമേ സമൂഹം മാനവികതയുടെ മാര്‍ഗം സ്വീകരിക്കൂ. ഇ പ്രക്രിയയിളുടെ മനുഷ്യനില്‍ രൂപപെട്ടു വരുന്ന സത്യാന്വേഷണ ബോധത്തെ വികലമാക്കുന്ന, സിധിലമാക്കുന്ന എന്തിനെയും പ്രധിരോധികണം., നശിപ്പിക്കണം. സീ പി എമ്മിന്റെ പ്രസക്തി നസ്സിച്ചു കഴിഞ്ഞു. അവരുടെ ഭക്തരില്‍ മാത്രം അവശേഷിക്കുന്നു. വിപ്ലവ പാര്‍ട്ടി എന്നാ നിലയിലും, പാര്‍ലിമെന്റ് പാര്‍ട്ടി എന്നാ നിലയിലും തോല്‍വി ഏറ്റുവാങ്ങി കഴിഞ്ഞു. മാനുഷിക മൂല്യത്തെ, വിപ്ലവ സത്തയെ നെഞ്ചോട് ചേര്‍ത്ത് വെച്ച ആരെങ്കിലും അധിലുന്ടെക്കില്‍ പുറത്തു വരാന്‍ കാലഘട്ടം ആവശ്യപ്പെടുന്നു. ടി.പി യുടെ രക്തം സീ പി എമ്മിന്റെ താഴ്ന്ന പ്രടെസതെക്കാന് ഒഴുകിയെത്തുനത് . അത് പ്രലയമാകതിരിക്കില്ലാ. മാര്‍ക്സിസത്തിന്റെ നിലച്ചുപോയ മാനവിക സിരകളില്‍ ടി പി യുടെ ചോര ഒഴുകട്ടെ. നവ ചൈതന്യത്തോടെ മനുഷ്യ വിമോചന പ്രത്യസസ്ത്രം മാര്‍ക്സിനെ സീ പി എമ്മിന്റെ പദ്മവ്യുഹത്തില്‍ നിന്നും രക്ഷിക്കാന്‍. പുനരവതരിക്കട്ടെ., മാര്‍ക്സിനെ സീ പി എമ്മിന്റെ പദ്മവ്യുഹത്തില്‍ നിന്നും രക്ഷിക്കാന്‍.
LikeLike