വ്യത്യസ്തങ്ങളായ ആദ്ധ്യാത്മിക പദ്ധതികളില്‍ യോഗാഭ്യാസത്തിന്റെ ആദര്‍ശങ്ങളും വ്യത്യസ്തങ്ങളാണ്. ഉപനിഷത്തുകളിലിതു ബ്രഹ്മത്തോടു സായൂജ്യമോ ബ്രഹ്മസാക്ഷാത്ക്കാരമോ ആണ്. പതഞ്ജലിയോഗത്തിലിതു സത്യത്തിലേക്കുള്ള അന്തര്‍ദ്ദര്‍ശനമാണ്. ബുദ്ധമതത്തിലിതു ബോധിസത്ത്വപദവി പ്രാപിക്കലോ പ്രപഞ്ചത്തിന്റെ നിസ്സാരതയെപ്പറ്റിയുള്ള ബോധമോ …