ഗുവേരക്കൊടി

നീതിയുടെ പുസ്തകം തൊട്ട്കൈവെന്തുപോയ കുട്ടികള്‍നിത്യതയുടെ ആനന്ദത്തെതുറന്നൂ, സായാഹ്ന സംവാദം പുസ്തകത്തിലെ സമരത്താള്‍മറിക്കെത്തടഞ്ഞ കൊടിമരംമുറ്റത്തു നാട്ടി പ്പുളകം തേച്ച്കൈകൊട്ടുന്നൂ ഭൂതങ്ങളേ. മരിച്ചവര്‍ വന്നു കൈകൊടുത്തൂഞാന്‍ ഗുവേര, നിന്റെ പ്രാണബ്രാന്റ്, …

അസ്തമനം

എത്രയല്‍പ്പമേ വാക്കില്‍ തെളിഞ്ഞുള്ളുഅന്തിനാളമെരിഞ്ഞു തീരുമ്പോള്‍ദീര്‍ഘമാം പകല്‍ താണ്ടിത്തഴമ്പാര്‍ന്നകൈകളെന്നെത്തഴുകി വീഴുമ്പോള്‍. പോകുമെന്നു നീ ചിന്തിച്ചുറച്ചതാംപീതമാം വെയില്‍നാളം ക്ഷണിക്കേഏറെ നനുത്ത കൈ മാടി വിളിക്കെപ്പിറകെയെന്നു നീ കൈയമര്‍ത്തുന്നു. രണ്ടു ലോകങ്ങളായ് …

യക്ഷന്‍

എന്തൊരാശ്ലേഷമാണതു
ചന്ദ്രികേ നീ യകന്നുപോയ്
എത്ര വിദ്യുത് വസന്തങ്ങള്‍
ചന്ദ്രകാന്തിയടര്‍ന്നതായ്.

വാസ്തവം

എനിക്കിനി ഒന്നും പറയാനില്ല.അത്രയേറെ ഞാന്‍ പറഞ്ഞുകഴിഞ്ഞു. വെള്ളത്തിലെ വരമാഞ്ഞു പോയിരിക്കുന്നു.അതിലൂടെ ഒരു മീന്‍ചാടിച്ചാടി കടന്നുപോയി.ഞാന്‍ വരച്ച വരമീനായിക്കാണുമോ?അതു കുഞ്ഞുങ്ങളുടെകൗശലത്തില്‍ കുരുങ്ങുമോ?കീറിനോക്കുമ്പോളെന്റെവാസ്തവം നാണിക്കുമോ? വരച്ചത് വാസ്തവം.നുരഞ്ഞത് നുണ.വരച്ച വിരലില്‍ …

മുലകള്‍

അതെന്റെ ഭാഗമായിരിക്കില്ല,
ഉടലിലെപ്പൊഴോ പതിഞ്ഞു കൂടിയ
പറവകള്‍, പറക്കുവാനെന്നില്‍
കൊതികൊരുത്തവ,രുയരങ്ങളെ
കൈവെള്ളയില്‍ പകുത്തവര്‍!

ചോദ്യവും ഉത്തരവും

ഒരാള്‍ ചോദിച്ചു: അരുതായ്കകളുംഅരുതായ്മകളെ വെളുപ്പിക്കുന്നഅധികാരസ്വരൂപങ്ങളുംഅതിസാധാരണമാകുന്ന കാലത്ത്,അവ മാത്രം നിറഞ്ഞഒരു ലോകത്ത്ഒന്നിന്റെയും മുള്ളു കൊള്ളാതെ,മുറിവേല്‍ക്കാതെ, ചോരപൊടിയാതെവേറിട്ട് ജീവിക്കാനാവുമോ? ഏതു കളത്തില്‍ ചവിട്ടാം?ഏതു വഴി കയറാം? ഇറങ്ങാം?ഈ ശ്രദ്ധയുടെ അരികുകളാണോജീവിതത്തിന്റെ …