മൂലമ്പിള്ളിക്കാരന്‍

അറിയാ ദേശത്തുനിന്നൊരാള്‍സ്മൃതിഭ്രംശം വന്നവന്‍ഭാഷകള്‍ മറന്നവന്‍.ഭയത്താല്‍ കുനിഞ്ഞവന്‍. വിണ്ടുകീറിയൊരു ചുമലേതു ഭാഷയിലും വായിക്കാംപൂപ്പലാല്‍ ചാപ്പകുത്തീട്ടു-ണ്ടാട്ടിയോടിക്കപ്പെട്ടവന്‍. എത്ര നിസ്സംഗമാണഭിവാദ്യംമുമ്പു കണ്ടതേയില്ലാത്ത പോല്‍.ഒരു മുന്നേറ്റത്തിലുമിരുദേശത്തൊന്നിക്കാത്തതുപോല്‍! ഓര്‍മ്മകളെല്ലാമെടുത്തുംഭാഷകള്‍ കലക്കിയും ശിരോമുണ്ഡനം ചെയ്യപ്പെട്ടോന്‍, കിടപ്പാടവുമന്തസ്സുമുരിയപ്പെട്ടോന്‍. …

ഗാന്ധര്‍വ്വം

(വി ആര്‍ സുധീഷിന്റെ പ്രണയിനിക്ക്) ഒരു കാറ്റുവന്നവനെയാലിംഗനം ചെയ്തു.കാട്ടുവള്ളികള്‍പോല്‍ ചൂഴ്ന്നേതുകാമുകി.കാലുകള്‍ ചുറ്റിയരക്കെട്ടിലമര്‍ന്നു, നെഞ്ചിലിളകിയാടിയവനിലടിഞ്ഞു ചുഴലിയായ്ചുണ്ടില്‍ കൊത്തി കരിമ്പനകളിടയുന്നു.അകംപൊള്ളിപ്പൊന്തുംകാറ്റിണചേരുന്നൂ. മേശയ്ക്കിരുപുറമിരുന്നു കാറ്റും കഥാകൃത്തും ഗ്ലാസുകളില്‍ പകര്‍ന്നു രതിഫല.അനശ്വരതയുടെ മാന്ത്രികത്തോപ്പിലവളുടെ …

നീ തൊടുമ്പോള്‍

നീ തൊടുമ്പോളുലയുന്നു നിമ്നഗ.നീരിഴകള്‍ പിടഞ്ഞു തെന്നുന്നു.വയ്യ നീങ്ങുവാന്‍വിരലില്‍ കുരുങ്ങിയാണിഴകളാഴച്ചുഴികളാകുന്നു. വിരലു കൊണ്ടിടംപൊക്കിളായ്, ചുഴിയിടമാഴ്ന്നു നീറുന്നു വേരിന്‍തരിപ്പുകള്‍.വിരലു നീങ്ങുമ്പോഴെന്തൊരുള്‍ക്കമ്പനമുടലു പൊട്ടിത്തെറിക്കുന്നപോലെ. ഉള്‍ക്കുതിപ്പുകളാര്‍ത്തുണരുമ്പോളകനിലാവുകള്‍ പൊട്ടിപ്പടരുമ്പോള്‍അമ്പിളിപോലെനിന്‍ വിരല്‍ത്തുമ്പിളകി നീങ്ങുന്നു മേല്‍ത്തിരകളില്‍. നീയെഴുതുകയാവണം …

അഴിമുഖം

പുഴമിനുപ്പില്‍ കണ്ണുടക്കികരയില്‍ നില്‍ക്കെകടലരികത്തവള്‍ക്കൊപ്പമിരുന്നതോര്‍ക്കുന്നു.കടലശാന്തമിരമ്പിയാര്‍ക്കെചകിതയായ് ചാഞ്ഞുനെഞ്ചില്‍, മുടിയിഴകളാര്‍ത്തുപൊന്തീ കരിന്തീജ്വാലപോലെ. കണ്ണടച്ചിരുന്നു നിന്റെനെഞ്ചിടിപ്പുടലിനോടുടല്‍മണല്‍ത്തരികളോടതു കടല്‍ത്തിരകളോടിടഞ്ഞു ചെയ് വതെന്തെന്നോര്‍ത്തു ഞാന്‍. ഒരിരമ്പമെന്നിലാകെവിരലുകുത്തിവരച്ചുനമ്മള്‍ കണ്ടതെന്തിനോ?കണ്ടമാത്രനാമറിയും മുമ്പകത്തണകള്‍പൊട്ടിയൊലിച്ചതെന്തിനോ? ഒലിപ്പുകള്‍ക്കണയുടല്‍.ഉടലുകള്‍ക്കദൃശ്യവേലികളകന്നുമാത്രമറിഞ്ഞു നാം ഋതുക്കളേറെ.ഒരേവിരിപ്പിലെത്രയാണ്ടുറങ്ങിയൊരേപുലര്‍ച്ചയിലൊത്തുണര്‍ന്നൂപിരിഞ്ഞു രണ്ടായ്. മണ്ണിലാഞ്ഞുവെട്ടിഞാന്‍നിന്റെയുള്ളു …

ജയ്പൂരില്‍

സുഭാഷ് ചൗക്കിലൊരു പഴയ മാളികമണ്‍കട്ടകള്‍കൊണ്ടു പണിതത്.കല്‍വിടവുകള്‍ പിളര്‍ന്നു പന്തലിച്ചുപിച്ചകം, കോച്ചും തണുപ്പാര്‍ന്ന രാത്രി. നഗരത്തിലിങ്ങനെ കാത്തിരിക്കുമോകാലം കടന്നൊരു രാജകുമാരി.അകത്തവളുടെ വിശാലമാം കിടപ്പറജനല്‍ക്കമാനങ്ങളില്‍ വര്‍ണചാരുത. വന്നു കയറിയതാവുമോ, പിടിച്ചുകൊണ്ടുവന്നതോ …