ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കനത്ത പ്രഹരമേറ്റിരിക്കുന്നു. ജനസമ്മതിയുടെ ഉത്തരവാദിത്തം പാലിക്കുന്നതില്‍ കേരളത്തിലെ എല്‍ ഡി എഫ് ഭരണ നേതൃത്വത്തിന് വലിയ വീഴ്ച്ചയാണ് പറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അരുതാത്ത ബന്ധങ്ങളുണ്ടായി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഏര്‍പ്പാടുമാണ് കുറ്റകൃത്യം.
മുഖ്യമന്ത്രിക്കു നേരിട്ടു ബന്ധമുണ്ടോ എന്ന ചോദ്യത്തില്‍ അര്‍ത്ഥമില്ല. പാര്‍ട്ടിക്കും സര്‍ക്കാറിനും ജനാധിപത്യ ഭരണ ക്രമത്തിനും ഏറ്റ മുറിവുകള്‍ നിസ്സാരമല്ല. അതു യഥാസമയം തടയാന്‍ കഴിഞ്ഞില്ല. ചുറ്റുമുള്ള ഉപദേശകരും ഉദ്യോഗസ്ഥരും പൊലീസ് സംവിധാനങ്ങളും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പരാജയമാണത്. ഒപ്പം പാര്‍ട്ടി നേതൃത്വത്തിന്റെയും. ഭരണത്തിനുമേല്‍ ഒരു നോട്ടം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ മുഖ്യ കാര്യദര്ശിയിലേക്കും അധികാരം കേന്ദ്രീകരിച്ചതിന്റെ ദുഷ്ഫലമാണത്.
എണ്‍പതുകള്‍ക്കൊടുവില്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി തകരാന്‍ ഇടയായത് ഇവ്വിധമുള്ള അധികാര കേന്ദ്രീകരണം മൂലമാണെന്ന് സി പി എമ്മിന്റെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുണ്ട്. അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ നടപടികളുണ്ടായി. തെറ്റു തിരുത്തല്‍ നടപടി അതിലൊന്നാണ്. അതെല്ലാം കേരള പാര്‍ട്ടി മറന്നിരിക്കുന്നു. പാര്‍ട്ടിക്കും ഭരണത്തിനും മീതെ വിഗ്രഹ പ്രതിഷ്ഠയാണ് നടന്നത്. സ്വേഛാധികാരം അതിന്റെ ജീര്‍ണതകളെ നട്ടു വളര്‍ത്തി. ഒടുവില്‍ പാര്‍ട്ടിയെയും മുന്നണിയെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും അവിശ്വാസ്യതയുടെയും തകര്‍ച്ചയുടെയും വക്കിലാണ് എത്തിച്ചിരിക്കുന്നത്.
രാജ്യം ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതീക്ഷയോടെ നോക്കുന്ന കാലത്താണ് ഇങ്ങനെ ഒരാഘാതം അതിന്റെ നേതാക്കള്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. കള്ളക്കടത്തു ലോബികള്‍ തഴച്ചുനിന്ന ഒരു ഓഫീസിന്റെ തലവനാണ് അദ്ദേഹം. ആത്മനിന്ദയില്‍ ഉരുകേണ്ട സന്ദര്‍ഭമാണ്. ഇപ്പോള്‍ സ്വയം വിശകലനത്തിന് തയ്യാറാവണം. താന്മൂലം ഒരു പ്രസ്ഥാനം നാണംകെട്ടുകൂടാ എന്ന് അദ്ദേഹം തീരുമാനിക്കേണ്ട സമയമാണ്. മഹത്തായ പാര്‍ട്ടിയെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണത്തെയും അതര്‍ഹിക്കുന്ന പുതു നേതൃത്വത്തിന് കൈമാറാനാണ് ഇപ്പോള്‍ തയ്യാറാവേണ്ടത്. തന്റെ വീഴ്ച്ചയില്‍ ഈ പ്രസ്ഥാനം അവസാനിക്കരുതെന്ന നിശ്ചയം മുഖ്യമന്ത്രിക്കു വേണം.
പാര്‍ട്ടി നേതൃത്വവും സന്ദര്‍ഭത്തിന്റെ ഗൗരവം തിരിച്ചറിയണം. കൂടുതല്‍ ജീര്ണമാവുന്നതു കാത്തു നില്‍ക്കാതെ ഭരണനേതൃത്വത്തില്‍ മാറ്റം വരുത്തണം. വ്യക്തികളെക്കാള്‍ പ്രധാനം പ്രസ്ഥാനമാണെന്ന അറിവിന് അടിവരയിടണം. വരും തലമുറകള്‍ക്കും പ്രയോജനപ്പെടേണ്ട നാളെയുടെ വിമോചന പ്രസ്ഥാനം ചെറിയ മനുഷ്യരുടെ വലിയ വീഴ്ച്ചകളില്‍ തട്ടി തകരരുത്.
പിണറായി വിജയന് മുഖ്യമന്ത്രി പദത്തില്‍ നിന്നു മാറി നിന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.
ആസാദ്
28 ഒക്ടോബര്‍ 2020

ആസാദ് എഴുതുന്നത് അദ്ദേഹം തന്നെ എഴുതിയിട്ടുള്ള മറ്റ് ലേഖനങ്ങൾക്ക് വിരുദ്ധമാണല്ലോ (ആസാദിന്റെ വാക്കുകൾ )”മഹത്തായ പാര്‍ട്ടിയെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണത്തെയും അതര്‍ഹിക്കുന്ന പുതു നേതൃത്വത്തിന് കൈമാറാനാണ് ഇപ്പോള്‍ തയ്യാറാവേണ്ടത്.” ഇയാൾ ഇപ്പോഴും സിപിഎം ഇടത് പക്ഷമാണെന്നും മഹത്തായ പാർട്ടി ആണെന്നും വിശ്വസിക്കുന്നു എന്നല്ലേ ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത് .സിപിഎമ്മിലെ പുതു തലമുറ നേതാക്കൾ പ്രതീക്ഷ വെയ്ക്കാൻ കഴിയുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത് . ..ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ പിണറായി രാജിവെച്ചു നേതൃത്വം നൽകണമെന്നാണ് അദ്ദേഹം പറയുന്നത് .സിപിഎം ശരിയായ ഇടതുപക്ഷമാണെന്ന് അയാൾ വിശ്വസിക്കുന്നു എന്നല്ലേ അതിന്റെ അർത്ഥം ഇതുവരെ ആസാദ് എഴുതിയതൊക്കെ വെള്ളത്തിൽ വരച്ച വര ആയിരുന്നോ .എങ്കിൽ പിന്നെ ഇദ്ദേഹത്തിന് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിച്ചാൽ പോരെ .വെറുതെ സമയം കളയാതെയും ആളുകളെ തെറ്റിദ്ധരിപ്പിക്കാതെയും .പ്രിയ ആസാദ് ഏറ്റവും ചുരുങ്ങിയത് പറയുന്ന കാര്യങ്ങൾ സത്യസന്ധമായി പറയുകയും പ്രവർത്തിക്കുകയും എങ്കിലും ചെയ്യണം .താങ്കൾ ഒരു കള്ള നാണയമാണെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കരുത് .
LikeLike
ആസാദും ബി.ആർ.പി സാറും ഇങ്ങിനെ പറഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നുന്നു. ബി.ജെ.പി.യുടെ തേർവാഴ്ച്ചക്കാലത്ത് അവരെ അനാവരണം ചെയ്യാൻ കഴിയാതെ , ലഭ്യമായ ഇടതുപക്ഷ സാമീപ്യം പോലും പ്രതിരോധിക്കാൻ കഴിയാതെ ഇത്രയും ദുർബലമായി വീണുപോവുന്നത് കേരളത്തിലെ ഇടതുപക്ഷ മനസ്സുകൾക്കുണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കും. അതിലും ഗുരുതരമാണ് സർ ആശയ രംഗത്ത് ബിജെപി, സംഘപരിവാർ , അവരുടെ സഹകാരികൾ എന്നിവർ നേടുന്ന മേൽക്കൈ. അതും സത്യം കേൾക്കാൻ ബി.ജെ പി നേതാവിൻ്റെ പത്രസമ്മേളനം കാത്തിരിക്കുന്ന കേരളമായി മാറുമ്പോൾ ” —.ബി.ആർ.പി സർ അങ്ങ് നിരീക്ഷിച്ചിട്ടുണ്ടാവില്ലെ ഇതെല്ലാം. നമ്മുടെ ഇടതു സഹയാത്രികരാണ് ഇന്ന് ഇടതുപക്ഷ ചുമതല നിർവ്വഹിക്കേണ്ടത് – സാംസ്കാരിക നേതൃത്വം ഏറ്റെടുക്കേണ്ടത്: ആരെങ്കിലും ഒരു ലേഖനമെങ്കിലും…’ കഷ്ടമാണ് സാർ സ്ഥിതി — പുറമെ നിന്ന് കാണുന്ന ഒരാൾ മാത്രമാണ് ഞാൻ.
LikeLike
ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് 100 വർഷമെന്ന് സിപിഎം പറയുമ്പോൾ
സിപിഎം ന്റെ ഇടം ഇപ്പോൾ ഇടത്തോ വലത്തോ?
LikeLike
ആസാദും ബി.ആർ.പി സാറും ഇങ്ങിനെ പറഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നുന്നു. ബി.ജെ.പി.യുടെ തേർവാഴ്ച്ചക്കാലത്ത് അവരെ അനാവരണം ചെയ്യാൻ കഴിയാതെ , ലഭ്യമായ ഇടതുപക്ഷ സാമീപ്യം പോലും പ്രതിരോധിക്കാൻ കഴിയാതെ ഇത്രയും ദുർബലമായി വീണുപോവുന്നത് കേരളത്തിലെ ഇടതുപക്ഷ മനസ്സുകൾക്കുണ്ടാക്കുന്ന ആഘാതം എത്ര വലുതായിരിക്കും. അതിലും ഗുരുതരമാണ് സർ ആശയ രംഗത്ത് ബിജെപി, സംഘപരിവാർ , അവരുടെ സഹകാരികൾ എന്നിവർ നേടുന്ന മേൽക്കൈ. അതും സത്യം കേൾക്കാൻ ബി.ജെ പി നേതാവിൻ്റെ പത്രസമ്മേളനം കാത്തിരിക്കുന്ന കേരളമായി മാറുമ്പോൾ ” —.ബി.ആർ.പി സർ അങ്ങ് നിരീക്ഷിച്ചിട്ടുണ്ടാവില്ലെ ഇതെല്ലാം. നമ്മുടെ ഇടതു സഹയാത്രികരാണ് ഇന്ന് ഇടതുപക്ഷ ചുമതല നിർവ്വഹിക്കേണ്ടത് – സാംസ്കാരിക നേതൃത്വം ഏറ്റെടുക്കേണ്ടത്: ആരെങ്കിലും ഒരു ലേഖനമെങ്കിലും…’ കഷ്ടമാണ് സാർ സ്ഥിതി — പുറമെ നിന്ന് കാണുന്ന ഒരാൾ മാത്രമാണ് ഞാൻ.
LikeLike