Article POLITICS

ഒഴിവുള്ള തസ്തിക ഉദ്യോഗാര്‍ത്ഥിയുടെ അവകാശം

പി എസ് സി ലീസ്റ്റിന്റെ കാലാവധി ഒരു കലണ്ടര്‍ കണക്കാണെങ്കില്‍ ആ കാലയളവില്‍ ഒഴിവു വരുന്ന തസ്തികകളില്‍ നിയമനം ലഭിക്കാന്‍ ആ ലീസ്റ്റിലുള്ളവര്‍ക്ക് അവകാശമുണ്ട്. ഒഴിവു റിപ്പോര്‍ട്ടു ചെയ്യുന്ന സമയമല്ല, തസ്തികകളില്‍ ഒഴിവു വരുന്ന സമയമാണ് പരിഗണിക്കേണ്ടത്. റിപ്പോര്‍ട്ടു ചെയ്യാനുള്ള വൈകലിന് റാങ്കു ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി ശിക്ഷിക്കപ്പെടരുത്.

ഉദാഹരണത്തിന് 2017 സെപ്തംബര്‍ ഒന്നു മുതല്‍ 2020 ആഗസ്ത് 31വരെ കാലാവധിയുള്ള പ്രൈമറി സ്കൂള്‍ അദ്ധ്യാപക ലീസ്റ്റ് ഉണ്ടെങ്കില്‍ ഈ കാലയളവില്‍ ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപക ഒഴിവുകള്‍ അവര്‍ക്ക് അവകാശപ്പെട്ടതാവണം. അത് റിപ്പോര്‍ട്ടു ചെയ്തില്ല എന്നു പറഞ്ഞ് ഒഴിയാനാവില്ല. അത്തരം പിഴവുകള്‍ വരുത്തുന്നവരെ ശിക്ഷിക്കാനും നടപടി വേണം. ഒഴിവു റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാവണം.

പി എസ് സി അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്ക് യോഗ്യരായി കണ്ടെത്തിയ ഉദ്യോഗാര്‍ത്ഥികളെ സംവരണം പാലിച്ചുള്ള നിയമിക്കാന്‍ ആര്‍ക്കും പ്രയാസം തോന്നേണ്ടതില്ല. താല്‍ക്കാലിക നിയമനം നടത്തി ഒഴിവടയ്ക്കുന്ന രീതി മാറ്റണം. പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണമായും നിര്‍ത്തണം. സര്‍ക്കാര്‍ ശംബളം നല്‍കുന്ന എല്ലാ തസ്തികകളിലും നിയമനം പി എസ് സി വഴിയാക്കി മാറ്റണം. പി എസ് സിയുടെ പ്രവര്‍ത്തനവും ജനകീയ ഓഡിറ്റിനു വിധേയമാകണം.

പി എസ് സി ലീസ്റ്റ് റദ്ദായതിലുള്ള മനക്ലേശം മൂലം ഒരു യുവാവ് ആത്മഹത്യ ചെയ്തതായി വാര്‍ത്ത കണ്ടു. ഇതില്‍ പി എസ് സിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ലീസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കണമെന്നില്ലല്ലോ. എന്നാല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയും ആ ഉദ്യോഗാര്‍ത്ഥിക്കു അര്‍ഹതയുണ്ടായിട്ടും അതു നല്‍കാതെ ലീസ്റ്റു കാലാവധി തീര്‍ന്നെന്ന പേരില്‍ റദ്ദാക്കിയതുമാണെങ്കില്‍ ആ മരണത്തില്‍ പി എസ് സിയും കുറ്റവാളിയാവും. ഒഴിവുകള്‍ ബക്കറ്റില്‍ വെച്ചിട്ടില്ലെന്നു പറഞ്ഞ് ചെയര്‍മാന് കൈകഴുകാനാവില്ല. ബക്കറ്റിലേക്ക് എത്തേണ്ടത് വഴിയില്‍ തങ്ങുകയാണെങ്കില്‍ അതു കണ്ടെത്തേണ്ടതും ആവശ്യമാണ്. യുവാക്കളും അവരുടെ സംഘടിത പ്രസ്ഥാനങ്ങളും ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ട വിഷയമാണിത്.

ആസാദ്
30 ആഗസ്ത് 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )