Article POLITICS

സ്നേഹരഹിതംതന്നെ ജീവിതം

3d9e6ca1-f3e4-47b9-aaed-d9abd562f9e2-2060x1236

628സ്നേഹരഹിതമാവുന്നു ലോകമെന്ന് കയര്‍ക്കുകയാണ് റഷ്യന്‍ സംവിധായകനായ ആന്ദ്രേ സ്യാഗിന്‍ത്സേവ്. പുതിയ റഷ്യയുടെ കഥ കേരളത്തിന്റെയും ജിവിതമാണെന്ന് ഞെട്ടുന്നുണ്ട് നാം. ദാമ്പത്യത്തിന്റെ തകര്‍ച്ചയും പുതിയ പരീക്ഷണങ്ങളും കുട്ടികളുടെ തിരോധാനവുമാണ് ലവ് ലെസ്സിന്റെ പ്രമേയം. പക്ഷെ അതു കലഹിക്കുന്നത് മാറിവന്ന മുതലാളിത്ത പുളപ്പുകളോടും അതിന്റെ അധികാര വ്യവഹാരങ്ങളോടുമാണ്.

റഷ്യയിലെ ജീവിതം ബോംബുകള്‍ക്കുമേലുള്ള ജീവിതമാണെന്ന് ഈ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ദി ഗാര്‍ഡിയനോടായിരുന്നു അത്. അന്ന് എലീനയിലും ലെവിത്താനിലും അത്ഭുതകരമായ മികവോടെ ഈ മാറ്റം അദ്ദേഹം ആവിഷ്ക്കരിച്ചിരുന്നു. ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സുള്ളപ്പോള്‍ സോവിയറ്റ് യൂണിയന്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴുന്നത് കണ്ടിട്ടുണ്ട്. ആ തലമുറ അത്ര നിരാശയോടെയല്ല അതു കണ്ടുനിന്നത്. പക്ഷെ, പിന്നീടുള്ള അനുഭവം ഒട്ടും ആനന്ദിപ്പിക്കുന്നില്ല. സിനിമാ നിരൂപകര്‍ ആന്ദ്രേയെക്കുറിച്ച് പറഞ്ഞത് റഷ്യന്‍ രാഷ്ട്രീയാധികാരത്തോട് അദ്ദേഹം നിരന്തരം കലഹിക്കുന്നുവെന്നാണ്. എന്നാല്‍ ആന്ദ്രേയ് അങ്ങനെയൊന്നുമില്ലെന്ന് ഒരു അഭിമുഖത്തില്‍ വിനീതനാവുന്നു. ഒരിക്കല്‍പ്പോലും വോട്ടു ചെയ്തിട്ടില്ലാത്ത, ബോംബുകള്‍ക്കു മേലാണ് റഷ്യയെന്ന് നിലവിളിക്കുന്ന ഒരു കലാകാരന്‍ സാധാരണ ജീവിതത്തിന്റെ അതിരുകളിലാണ് ക്യാമറ വെച്ചിരിക്കുന്നത്.

ആന്ദ്രേ തര്‍ക്കോവ്സ്കിയില്‍നിന്നാണ് തനിക്ക് ഊര്‍ജ്ജമെന്ന പ്രഖ്യാപനമുണ്ട് 2003ല്‍ പുറത്തിറങ്ങിയ ദി റിട്ടേണില്‍. വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം റിട്ടേണിനായിരുന്നു. ആത്മാവ് നഷ്ടപ്പെട്ട ഒരു ലോകത്ത് ഒരാള്‍ എങ്ങനെ ഒറ്റയാവുന്നുവെന്ന് ലെവിത്താനിലുണ്ട്. ഒരു കുടുംബം എങ്ങനെ ചിതറിപ്പിരിഞ്ഞ് അതിജീവിക്കുന്നുവെന്ന് എലീന(2011) യിലും ലവ് ലെസ്സി(2017)ലും കാണാം.

ലവ് ലെസ് ഒരു രാഷ്ട്രീയ സിനിമയല്ല.എന്നാല്‍ രാഷ്ട്രീയ വ്യവഹാരങ്ങളുടെ കാണാവലയങ്ങളെ വകഞ്ഞുമാറ്റിയേ കാഴ്ച്ചയ്ക്കു മുന്നേറാനാവൂ. പ്രമേയപരമായി അതൊരു കുടുംബ സിനിമയാണെന്നു പറയാം. കുടുംബം എന്നു നാം പറഞ്ഞുപോന്നത് എത്ര പൊടുന്നനെ ഉടഞ്ഞുപോകുന്ന മൂല്യഘടനയും അധികാരവഴക്കവുമാണെന്ന് ആവിഷ്ക്കരിക്കുകയാണ് ആന്ദ്രേയ്.

ബോറിസിന്റെയും സെന്യയുടെയും തകര്‍ന്ന ദാമ്പത്യമാണ് മുഖ്യ പ്രമേയം. അവരഃടെ കലഹങ്ങള്‍ക്കിടയില്‍ മകന്‍ അല്യോഷാ ഒറ്റപ്പെടുന്നു. ഒരുനാള്‍ അവന്‍ എങ്ങോട്ടോ ഓടിപ്പോകുന്നു. അഥവാ അവനെ കാണാതാകുന്നു. ബോറിസും സെന്യയും അപ്പോഴേക്കും പിരിയാന്‍ തീരുമാനിച്ചിരുന്നു. രണ്ടു പേര്‍ക്കും വേറെ പങ്കാളികളുമുണ്ടായി. അതിനിടയിലാണ് കുട്ടിയുടെ തിരോധാനവും അന്വേഷണവും. അത് യഥാര്‍ത്ഥത്തില്‍ അപ്രത്യക്ഷമായ ഏതോ ജീവിത മൂല്യത്തെ തേടിയുള്ള വ്യര്‍ത്ഥമായ വ്യായാമമാകുന്നതും കണ്ടു. അവസാന സീനില്‍ ആകാശത്ത് പിടിവിട്ടലയുന്ന നിറം മങ്ങിയ ഒരു പട്ടമുണ്ട്. അത് നമ്മെ വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു.

ആസാദ്
23 നവംബര്‍ 2017

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )