Article POLITICS

എടമലക്കുടി ഒഡീഷയിലല്ല, കേരളത്തിലാണ്

 


പത്രത്തിന്റെ അകത്താളിലെ ഒരു വാര്‍ത്ത നമ്മുടെ ഉറക്കംകെടുത്താന്‍പോന്ന ഒന്നാവാം. അങ്ങനെയൊന്ന് ഡക്കാന്‍ ക്രോണിക്കിളിന്റെ അകപ്പേജില്‍ ഇന്നു വായിച്ചു. ഒഢീഷയില്‍, കിലോമീറ്ററുകളോളം ദൂരം ഭാര്യയുടെ ജഡം ചുമന്നുകൊണ്ടുപോകേണ്ടിവന്ന സാധാരണ മനുഷ്യന്റെ അനുഭവം നമ്മെ ഞെട്ടിച്ചതേയുള്ളു. തൊട്ടുപിറകേയാണ് ഇടുക്കിയില്‍നിന്നുള്ള വാര്‍ത്ത. എടമലക്കുടിയിലെ മുതുവന്‍ ഗോത്രക്കാര്‍ക്കു ഡോക്ടറെ കാണാന്‍ നാല്‍പതു കിലോമീറ്ററോളം ദൂരം രോഗിയെ ചുമക്കേണ്ടിവരുന്നു. ചിത്രസഹിതമാണഅ വാര്‍ത്ത. മറ്റൊരുരീതിയില്‍ ഇവിടെ കേരളത്തിലും കാളഹന്ദിയനുഭവം ആവര്‍ത്തിക്കാവുന്നതേയുള്ളുവെന്ന് ഈ വാര്‍ത്ത ഭയപ്പെടുത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ വികസനം വിഴിഞ്ഞത്തോ കൊച്ചിയിലോ അല്ല എടമലക്കുടിയിലാണ് കാണുക.

കേരളത്തിലെ ആദ്യ ഗോത്രവര്‍ഗഗ്രാമപഞ്ചായത്താണ് എടമലക്കുടി. ദേവികുളം നിയോജകമണ്ഡലത്തിന്റെ ഭാഗമാണത്. മുതുവന്‍ ഗോത്രത്തില്‍പെട്ട മുവായിരത്തോളം പേരാണ് അവിടെ താമസിച്ചുപോരുന്നത്. അവിടെനിന്നു ഇരുപത്തിരണ്ടു കിലോമീറ്ററോളം ദൂരം നടന്നുവേണം വാഹനങ്ങള്‍ക്കെത്താവുന്ന പെട്ടിമുടിയിലെത്താന്‍. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന തുടര്‍ച്ചയായ നടത്തത്തിനൊടുവില്‍ പെട്ടിമുടിയിലെത്തിയാല്‍തന്നെ വാഹനം ലഭിക്കുമെന്നുറപ്പില്ല. വീണ്ടും അത്രതന്നെ ദൂരം മിക്കവാറും നടക്കേണ്ടിവരുന്നു. രോഗികളാണെങ്കില്‍ ചുമക്കാതെ വയ്യ. പത്തോ ഇരുപതോ ആളുകളുടെ സഹായമുണ്ടെങ്കിലേ ഈ ദൂരമത്രയും ഒരാളെ മാറിമാറി ചുമക്കാനാവൂ.

രസകരമായ കാര്യം എടമലക്കുടി ഒരു വിനോദ സഞ്ചാരകേന്ദ്രമാണെന്നതാണ്. വനംവകുപ്പ് ട്രക്കിങ്ങ്കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുമാനം എടമലക്കുടിവാസികള്‍ക്കു സഹായകരമാകുമെന്നു വലിയ പ്രതീക്ഷയും നല്‍കുന്നുണ്ട്. കൊച്ചിയില്‍നിന്ന് വനമധ്യത്തിലുള്ള എടമലക്കുടിയിലേക്കു വിനോദസഞ്ചാര പാക്കേജുകളുണ്ട്. മൂന്നു നാലു ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര. വനയാത്രയാണ്. ഇരുപതോളം കിലോമീറ്റര്‍ നടന്നുതന്നെ പോകണം. വെള്ളച്ചാട്ടങ്ങള്‍ കാണാം. മിക്കവാറും വന്യമൃഗങ്ങളെയും. സാഹസികമായ മലകയറ്റവുമാവാം. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആദിവാസികളും സഹായത്തിനുണ്ടാവും. വിനോദസഞ്ചാരികള്‍ക്കു ഈ പദ്ധതി അത്ര മോശമല്ല.

എടമലക്കുടിയിലെ മനുഷ്യരും വിനോദസഞ്ചാരികള്‍ക്കു ആസ്വദിക്കാനുള്ള മൃഗതുല്യജീവിതങ്ങളെന്നു വന്നുകൂടാ. വന്നുപോകുന്ന കാഴ്ച്ചക്കാരും ആഴ്ച്ചയിലെത്തുന്ന ഡോക്ടറും വല്ലപ്പോഴും വരുന്ന ഇതര ഉദ്യോഗസ്ഥരും എന്നൊക്കെയുള്ളത് കേരളത്തിന്റെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് വിശ്വസിക്കുക പ്രയാസം. നമ്മുടെ വികസനത്തിന്റെ പ്രൗഢിയും വേഗവുമൊക്കെ നോക്കിയാല്‍ വനമേഖലയ്ക്കു ക്ഷീണമേല്‍പ്പിക്കാതെ ഒരു ഹെലികോപ്റ്റര്‍ സര്‍വ്വീസെങ്കിലും തുടങ്ങാന്‍ തടസ്സമുണ്ടാവേണ്ടതില്ല. അവിടത്തെ രോഗികള്‍ക്കെങ്കിലും സഹായകമാവുമല്ലോ.

ആദിവാസികള്‍ക്കും ഗോത്രസമൂഹങ്ങള്‍ക്കും അത്രയൊക്കെ മതി എന്നിടത്താണ് പരിഷ്‌കൃത സമൂഹത്തിന്റെ വികസന സങ്കല്‍പ്പം നിലകൊള്ളുന്നത്. അവശരും പുറന്തള്ളപ്പെടുന്നവരും വികസന അജണ്ടയിലില്ലല്ലോ. എല്ലാം അവരുടെ പേരിലായിരിക്കുമെന്നേ പ്രതീക്ഷിക്കാവൂ. അരികുവല്‍ക്കരിക്കപ്പെടുകയോ നിരന്തരം പിടിച്ചുപറിക്കപ്പെടുകയോ ചെയ്ത ജീവിതം എന്ന കാഴ്ച്ചയും ടൂറിസംവികസനത്തിലെ ഒരു ധനാഗമമാര്‍ഗമാവാം. വികസനത്തിന്റെ കാണാപ്പുറങ്ങള്‍ നമ്മുടെ അതിമോഹത്തിന്റെയും പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും കാപട്യത്തിന്റെയും നേര്‍ച്ചിത്രമാകുന്നു. രാജ്യത്തിന്റെ പൊതുസ്വത്തിലും ഭാവിയെ സംബന്ധിച്ച സ്വപ്നത്തിലും എടമലക്കുടിക്കാര്‍ക്കുള്ള, അഥവാ എപ്പോഴും പുറന്തള്ളപ്പെട്ടുപോകുന്ന ജനതയ്ക്കുള്ള അവകാശംതന്നെയാണ് പ്രശ്‌നം. രാജ്യം അവരുടേതുകൂടിയാണ്. അവരെക്കൂടെ ഒപ്പംകൂട്ടാതെ ഒരു നവലോകത്തിലേക്കും നമുക്കു കുതിക്കാനാവില്ല. അവരെ പരിഗണിക്കാത്ത വികസനം കുറ്റകരം കൂടിയായിരിക്കും.

28 ആഗസ്ത് 2016

7 അഭിപ്രായങ്ങള്‍

 1. ഉത്തര്‍ പ്രദേശ്‌ അടക്കമുള്ള ചില ഇടങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തു ഇനി തമ്മില്‍ തമ്മില്‍ കുറ്റങ്ങള്‍ ചുമത്തി എതിര്‍ പാര്‍ട്ടികളെ താറടിക്കേണ്ടത് അവരുടെ ആവിശ്യമാണ് .പക്ഷെ ഇത് പൊതുജനങ്ങള്‍ക്കു ഇനി പഴയപോലെ എശുകയില്ല കാരണം ഇതെല്ലാം കണ്ടു മടുത്തിരിക്കുന്നു .ഇന്ന് തമ്മില്‍ തമ്മില്‍ കുറ്റം പറയുന്നവര്‍ തിരഞ്ഞെടുപ് കഴിഞാല്‍ പിന്നീട് തോളില്‍ കയ്യിട്ടു നടക്കുന്നത് കാണാം 90 % രാക്ഷ്ട്രീയക്കാരും രക്ഷ്ട്രീയം ഉപജീവനമാക്കിയിരിക്കുന്നു അതിനാല്‍ തന്നെ സഹപ്രവര്‍ത്തകര്‍ എന്നാ നിലയില്‍ പരസ്പര സഹായ സംഗവും ആണ്.
  .

  Like

 2. മുന്നോക്ക സംഘടിത ജാതി മത വർഗ്ഗരാഷ്ട്രീയത്തിലെ ഒരുവനെ പട്ടികടിച്ചാലും പാർലമെൻ്റിൽ ചർച്ചയും ബഹളവും നടക്കുംSC/ST ജനതയെ അടിച്ചുകൊന്നാലും ആരും ഒരു പ്രശ്നവും ഉണ്ടാക്കില്ല .എന്തു കൊണ്ട്
  SC/ST ജനത ഇതിന് ഒരു ഉപാധി കണ്ടെത്തിയാൽ അവരുടെ മോചനത്തിൻ്റെ തുടക്കമായിരിക്കും അത്

  Like

 3. People in this tribal settlement generally prefer to stay within the forest area undisturbed by others.. They have their own culture and traditions. Governments have tried to educate people of this community and have established a government primary school there. There were many single teacher schools also started during 1999-2001 using teachers from their own community and others who were willing to live and work there.. It was found to be hard to find teachers willing to work in the primary school and it wasn’t functioning well.. Unless there are doctors who are willing to live in these remote inaccessible places, the feasible solution may be to have a helipad there and air ambulance..

  Like

 4. 100% factual errors. No tourism activities allowed at Edamalakudy . Visitors need special permission from DFO Munnar through PCCF office Trivandrum. Muthuvan Tribe over here are typically averst to modern medicine and to some extent to modern life and prefer a secluded life from main stream society . Article seems to have a hidden agenda.

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )