Article POLITICS

ആണ്‍ഭാഷയെ കാമ്പസിനു പുറത്താക്കി ഒരു സര്‍വ്വകലാശാല

prince   princeton 1

ലിംഗവേര്‍തിരിവുകളുടെ ഭാഷാപദങ്ങളെയും പ്രയോഗങ്ങളെയും കാമ്പസില്‍നിന്നു പുറന്തള്ളി പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാല പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു. നാലുപുറമുള്ള ദീര്‍ഘമായ അറിയിപ്പ്, വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയതാണ്. പാഠ്യപദ്ധതിയ്ക്കകത്തും പുറത്തും പുലര്‍ത്തേണ്ട ലിംഗനിരപേക്ഷമായ ഭാഷ സംബന്ധിച്ച നിശ്ചയം ചരിത്രപ്രാധാന്യമുള്ളതാണ്.

പുരുഷാധീശത്വമുള്ള ഭാഷാവ്യവഹാരത്തിന്റെ പതിവുരീതികളെ നിര്‍ബന്ധപൂര്‍വ്വം മാറ്റാനുള്ള സന്നദ്ധതയാണ് സര്‍വ്വകലാശാല പ്രകടിപ്പിച്ചിരിക്കുന്നത്. ചെയര്‍മാന്‍, ലേമാന്‍, മേന്‍കൈന്റ്,അവന്‍, അവള്‍ തുടങ്ങി ലിംഗസൂചകമായ പ്രയോഗങ്ങളെയാകെ തുടച്ചുനീക്കുകയാണ്. പകരംവെയ്ക്കാവുന്ന പദങ്ങളും പ്രയോഗങ്ങളും സംബന്ധിച്ച പട്ടികയും തയ്യാറാക്കിയിരിക്കുന്നു. ദൈവശാസ്ത്രത്തിന്റെയും കൃസ്തീയ മതപഠനത്തിന്റെയും ദീര്‍ഘകാല പാരമ്പര്യമുള്ള ഒരു സ്ഥാപനം കാലോചിതമായി വരുത്തുന്ന മാറ്റം ശ്രദ്ധേയമാകുന്നു. 1968വരെ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിട്ടില്ലാത്ത ഒരു സ്ഥാപനമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

കാമറാമേന്‍ എന്നത് കേമറാ ഓപറേറ്ററാവും. ക്ലീനിംഗ് ലേഡി ഓഫീസ് ക്ലീനറാവും. ഫ്രഷ്‌മെന്‍ എന്നത് ഫസ്റ്റ് ഇയര്‍ സ്റ്റുഡന്റ്‌സാവും. വെയ്റ്ററും വെയ്റ്റ്‌റസുമുണ്ടാവില്ല, പകരം സെര്‍വര്‍ എന്നുപയോഗിക്കും. ഏവറേജ് മേന്‍ എന്നത് ഏവറേജ് പേഴ്‌സനോ ഓര്‍ഡിനറി പേഴ്‌സനോ ആവും. ഈ വിധത്തില്‍ അഴിച്ചുപണി അതീവ സൂക്ഷ്മമായാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വംശീയയുടെ ജീര്‍ണാവശിഷ്ടങ്ങള്‍ പഠനവിഭാഗങ്ങളുടെ പേരുകളില്‍ നിലനില്‍ക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇതേ കാമ്പസില്‍ നടത്തിയ പ്രക്ഷോഭം ലോകശ്രദ്ധ നേടിയിരുന്നു. തീവ്രവംശീയതയുടെ വക്താവായിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് വുഡ്രോവില്‍സന്റെ പേര് എടുത്തുമാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. ബ്ലാക് ജസ്റ്റിസ് ലീഗെന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഉന്നയിച്ച പരാതി പ്രിന്‍സ്ടന്‍ സര്‍വ്വകലാശാലാ മേധാവികള്‍ ശരിവെയ്ക്കുന്നതും നാം കണ്ടു.

ബ്രിട്ടീഷ് കോളനിയായിരുന്നകാലത്ത് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ (1746ല്‍) ഒരു കോളേജായി പ്രവര്‍ത്തനമാരംഭിച്ച അക്കാദമിക കേന്ദ്രമാണിത്. 1896ലാണ് പ്രില്‍സ്ടന്‍ സര്‍വ്വകലാശാലയായി മാറിയത്. ആല്‍ബര്‍ട് ഐന്‍സ്റ്റീനും തോമസ്മാനുമൊക്കെ ഇവിടെ സേവനമര്‍പ്പിച്ചിട്ടുണ്ട്. നോബല്‍സമ്മാന ജേതാക്കളുള്‍പ്പെടെ നിരവധി പ്രതിഭകളെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണ് പ്രിന്‍സ്ടനുള്ളത്. അമേരിക്കന്‍ നയതന്ത്ര താല്‍പ്പര്യങ്ങളെയും കൃസ്തീയ മതസംസ്‌ക്കാരത്തെയും പിന്‍പറ്റിപ്പോന്ന ഒരു സ്ഥാപനം പുതിയ പ്രക്ഷോഭങ്ങള്‍ക്കും ഉണര്‍വ്വുകള്‍ക്കും മുന്നില്‍ വീണ്ടുവിചാരത്തിനു നിര്‍ബന്ധിതമാവുകയാവണം.

വംശീയഭീകരതകള്‍ക്കെതിരായ ജാഗരണവും മുന്നേറ്റവും ശക്തിപ്പെട്ടതിനെത്തുടര്‍ന്നു കഴിഞ്ഞ ആഗസ്തുമാസംതന്നെ മാസ്റ്റര്‍ എന്ന വിളി നിര്‍ത്തലാക്കിക്കൊണ്ട് സര്‍വ്വകലാശാലാ മേധാവികള്‍ ഉത്തരവിറക്കിയിരുന്നു. വിവേചനത്തെ ധ്വനിപ്പിക്കുന്ന പദാവലികളെ പുറന്തള്ളാന്‍ സ്വീകരിച്ച നിശ്ചയത്തിന്റെ തുടര്‍ച്ചയിലാവണം ലിംഗവിവേചനങ്ങള്‍ക്കെതിരായ പുതിയ തീരുമാനവും കൈക്കൊണ്ടത്.

നമ്മുടെ രാജ്യത്തു തീവ്രമായ വര്‍ഗീയവത്ക്കരണവും വംശീയതയും അക്കാദമിക വിദ്യാഭ്യാസത്തെ ദുഷിപ്പിക്കാനും പൊതുജീവിതത്തെ പലമട്ടു കീറിമുറിക്കാനും വെമ്പല്‍കൊള്ളുന്ന കാലത്ത് ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ദളിത കീഴാള വിഭാഗങ്ങളിലെ ജാഗരണവും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പുതിയ ബോധ്യങ്ങളും അധികാര വ്യവഹാരങ്ങളെയാകെ വിമര്‍ശനാത്മക വിശകലനത്തിനു വിധേയമാക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. നമ്മുടെ കാമ്പസുകളില്‍നിന്നും പൊതു ജീവിതത്തില്‍നിന്നും വിവേചന ഭീകരതയുടെ അടയാളങ്ങള്‍ തുടച്ചുനീക്കേണ്ടതുണ്ട്.

ഉച്ചരിക്കുന്ന വാക്കുകളും പ്രയോഗിക്കുന്ന ചേഷ്ടകളും നിഷ്‌ക്കളങ്കമല്ല. വരേണ്യാധികാരങ്ങളുടെ ധാര്‍ഷ്ട്യവും കീഴാള രക്തവും പുരണ്ട വ്യവഹാരരൂപങ്ങളെ നിരുപാധികം സ്വീകരിക്കാനാവില്ല. സമരോത്സുകമായ വിശകലനവും വീണ്ടുവിചാരവും അനിവാര്യമാകുന്നു. അക്കാദമിക സ്ഥാപനങ്ങള്‍ അധികാരത്തിന്റെ പാഠശാലകളായിരിക്കാം. ധൈഷണികതയുടെ സ്‌ഫോടനങ്ങള്‍ പക്ഷെ അവയെ സാധൂകരിക്കുന്നതാവില്ല. പതിവു തെറ്റിക്കുന്ന തിളക്കമാര്‍ന്ന യുക്തികളെയും ചിന്തകളെയും ഭയപ്പെടുന്നവര്‍ക്ക് അധികാരത്തിനു കാവലിരിക്കാനേ കഴിയൂ. ധീരരായ വിദ്യാര്‍ത്ഥികളെ കാലം ആവശ്യപ്പെടുന്നു. വിവേചനങ്ങളുടെ രക്തസാക്ഷികളില്‍നിന്നു പുതിയ മുദ്രാവാക്യങ്ങളും മുന്നേറ്റങ്ങളും രൂപപ്പെടാതിരിക്കുമോ?

princeton

 

20 ആഗസ്ത് 2016

3 അഭിപ്രായങ്ങള്‍

  1. Humanism to remember about M.N Roy ,Specially his work” Radical Humanism”
    When most people think of”humanism or secular humanism” they probably think of western academical politics, philosophy and culture. This is understandable, but it’s not entirely accurate, especially in India ,. It’s unfortunate the more people in the West are unfamiliar with the course humanism among Indian thinkers and writershttps://www.theguardian.com/world/2007/oct/01/gender.books writers.

    Like

  2. സിമോൻ ഡിബർബ്ര, കെറ്റ് മില്ലർ മുതൽ ജെന്നിഫർ കോസ്റ്റീസ് ന്റെ” Language and Gender” യുള്ള വർക്കുകൾ സ്ത്രീ ഭാഷ യെ കുറിച്ചുള്ള സമഗ്രമായ പഠനങ്ങൾ ആണ്.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )