Article POLITICS

മോഡിക്കും മാര്‍ക്‌സിസ്റ്റാവാം കാവിക്കും ചുവപ്പാകാം

Image

ലോകസഭാതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ബിജെപി , ഗുജറാത്തുമോഡലിനെ അഖിലേന്ത്യാതലത്തിലേക്കു്‌ ഉയര്‍ത്തിപ്പിടിക്കാനാണ്‌ ശ്രമിച്ചത്‌. കോര്‍പറേറ്റു വികസനത്തിന്റെയും സംഘപരിവാര രാഷ്‌ട്രീയത്തിന്റെയും അപകടകരമായ മിശ്രിതമാണത്‌. വരാനിരിക്കുന്ന ഫാസിസത്തിന്റെ ഐക്കണാണ്‌ മോഡി. ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ കോടതി വിട്ടയച്ചതുകൊണ്ടോ ഗുജറാത്തുസംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ മോഡിയുടെ കളങ്കം ഇല്ലാതാകുന്നില്ല.

ഇതു മോഡിയുടെ മാത്രം കളങ്കമല്ല. സംഘപരിവാര രാഷ്‌ട്രീയത്തിന്റെ സങ്കുചിതവും ഹിംസാത്മകവുമായ നിലപാടുകളുടെ ഭാഗമാണ്‌. മോഡിക്കു പകരം മറ്റൊരു മോഡിയെ സൃഷ്‌ടിക്കാന്‍,മോഡി പരമ്പരകളെ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായ വികൃതദര്‍ശനമാണത്‌. മോഡിയെ എതിര്‍ക്കുമ്പോള്‍ ആ രാഷ്‌ട്രീയ വൈകൃതത്തെയാണ്‌ എതിര്‍ക്കുന്നതെന്ന ബോധ്യമുണ്ടാകണം. വരേണ്യഹിന്ദുവാദത്തിന്റെ സാംസ്‌ക്കാരികക്കോയ്‌മയുണ്ടാക്കിയ അദൃശ്യപ്രേരണകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌ നമുക്കു ചുറ്റും. നൂറ്റാണ്ടുകളിലൂടെ സാമാന്യവത്‌ക്കരിക്കപ്പെട്ട, ഇനിയും മാറ്റി മറിക്കേണ്ട ശീലങ്ങളും ചൊല്ലുകളും അനുഷ്‌ഠാനങ്ങളും ഇപ്പോഴും സജീവമാണ്‌. ഇതിന്റെ നിഴലിലാണ്‌ മതവിഭാഗീയതകളുടെയും ജാതിവരേണ്യതയുടെയും വൈതാളികര്‍ക്ക്‌ സാമൂഹികാംഗീകാരം ലഭിക്കുന്നത്‌. ഇക്കൂട്ടരുടെ ജനാധിപത്യ സങ്കല്‍പ്പംപോലും സങ്കുചിതമാണ്‌.

മോഡിയെ പിന്തുണക്കുന്നവര്‍ അപായകരമായ ഈ ജനവിരുദ്ധ ദര്‍ശനത്തെ പിന്തുണക്കുന്നവരാണ്‌. മറ്റു ജനാധിപത്യകക്ഷികളില്‍പ്പെട്ടവരുടെ പരിമിതമായ ജനാധിപത്യബോധംപോലും ഇവര്‍ക്കുണ്ടാവില്ല. ഇന്ത്യന്‍ പൗരന്മാരെ ഒരൊറ്റ ജനതയായി കാണാന്‍ തടസ്സംനില്‍ക്കുന്ന മതമൂല്യബോധത്തെ ഒറ്റനാള്‍കൊണ്ട്‌ മാറ്റിയെടുക്കാനാവുമോ? സങ്കുചിത ജനാധിപത്യബോധത്തിന്റെ സ്ഥാനത്തു സോഷ്യലിസത്തെ സ്ഥാപിക്കുക അത്ര എളുപ്പമാകുമോ? ഒരു വെളിപാടുകൊണ്ടു മോഡിക്കു മാര്‍ക്‌സിസ്റ്റാകാനാവുമോ? അഡ്വാനിക്കാ രാജ്‌നാഥ്‌സിംഗിനോ മുരളീധരനോ അതു സാധ്യമാകുമോ?

ജനാധിപത്യരാഷ്‌ട്രീയ കക്ഷികളില്‍പെട്ട പലരും സോഷ്യലിസ്റ്റു ചേരിയിലേക്കും മാര്‍ക്‌സിസ്റ്റു ചേരിയിലേക്കും മാറിയിട്ടുണ്ട്‌. കൃഷ്‌ണപിള്ളയും ഇഎംഎസ്സും എകെജിയുമൊക്കെ അക്കൂട്ടത്തില്‍പ്പെടുന്നു. അക്കാലത്ത്‌ അതു ജനാധിപത്യബോധത്തിലുണ്ടായ സ്വാഭാവികമായ വളര്‍ച്ച മാത്രമായിരുന്നു. പരിമിത ജനാധിപത്യത്തിനു മുന്നില്‍ പൂര്‍ണ ജനാധിപത്യമെന്ന ആശയവുമായാണ്‌ കമ്യൂണിസം അവതരിച്ചത്‌. ഹിന്ദു മഹാ സഭയില്‍നിന്നോ ആര്‍എസ്‌എസ്സില്‍നിന്നോ അന്നാരും കമ്യൂണിസ്റ്റുകാരായില്ല. മതനിരപേക്ഷത സംബന്ധിച്ചും ജനാധിപത്യമൂല്യം സംബന്ധിച്ചുമുള്ള ഭിന്ന ദര്‍ശനങ്ങള്‍ക്ക്‌ ഒത്തുചേരാനാവില്ലായിരുന്നു. അന്യോന്യം സഹകരിക്കണമെങ്കിലും കടന്നുകയറണമെങ്കിലും രണ്ടു കക്ഷികള്‍ക്കിടയില്‍ പൊതുവായി എന്തെങ്കിലും വേണം. മത വര്‍ഗീയ കാഴ്‌ച്ചപ്പാടുകളുള്ള പ്രസ്ഥാനങ്ങളില്‍നിന്ന്‌ മതേതരജനാധിപത്യ പ്രസ്ഥാനങ്ങളിലേക്കു പ്രവര്‍ത്തകര്‍ക്ക്‌ ഒഴുകിയെത്താനാവില്ല.

കണ്ണൂരില്‍ ബിജെപി ജില്ലാ പ്രസിഡണ്ടായിരുന്ന വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പേര്‍ നരേന്ദ്രമോഡി വിചാര്‍ മഞ്ചുവഴി സിപിഎമ്മിലേക്കാണ്‌ എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ഒരാള്‍ക്കോ രണ്ടോ മൂന്നോ പേര്‍ക്കോ ഉണ്ടായ വീണ്ടുവിചാരമോ മനംമാറ്റോ അല്ല സംഭവിച്ചിരിക്കുന്നത്‌. ഒരായിരം പേര്‍ക്കു ചേരിമാറാനാവുംവിധം എന്താണ്‌ സംഭവിച്ചിട്ടുണ്ടാവുക? അബ്‌ദുള്ളക്കുട്ടിയും ശിവരാമനുമൊക്കെ കോണ്‍ഗ്രസ്സിലേക്കു ചാടിക്കടന്നത്‌, സോഷ്യലിസ്റ്റുലക്ഷ്യത്തില്‍നിന്ന്‌ സിപിഎം ശിഥിലജനാധിപത്യ മൂല്യങ്ങളിലേക്കു മൂക്കുകുത്തിയപ്പോഴാണ്‌. രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത ഒരവസ്ഥ അനുഭവിച്ചപ്പോള്‍ തങ്ങള്‍ക്കു കൂടുതല്‍ ഗുണപ്രദം ഏതെന്നാവണം അവര്‍ തിരിച്ചറിഞ്ഞത്‌. ഇവിടെ അതിലും ഭീകരമായിരിക്കുന്നു അവസ്ഥ. തങ്ങളുടെ ഹിന്ദുത്വ അജണ്ട സംരക്ഷിക്കാന്‍ ബിജെപിയെക്കാള്‍ ഇവിടെ പാകം സിപിഎമ്മാണെന്ന്‌ വാസുമാസ്റ്റര്‍ക്കും കൂട്ടര്‍ക്കും ബോധ്യമായിക്കാണണം. ഭൂരിപക്ഷ ഹിന്ദുത്വത്തിനും ഹിംസാത്മക പ്രയോഗങ്ങള്‍ക്കും സുരക്ഷിത താവളമായി സിപിഎം മാറിയോ?

സിപിഎമ്മും ബിജെപിയും എണ്‍പതുകളിലും തൊണ്ണൂറുകളിലുമില്ലാതിരുന്ന ഒരടുപ്പം കാണിച്ചുതുടങ്ങിയിട്ട്‌ അല്‍പ്പകാലമായി. ബിജെപിയുടെ മുഖമാസികയില്‍തന്നെ അത്തരമൊരു ചര്‍ച്ച പ്രത്യക്ഷപ്പെട്ടിരുന്നു. യുഡിഎഫില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവന്നപ്പോഴൊക്കെ ഭൂരിപക്ഷ വിഭാഗീയതയുടെ ആനുകൂല്യം സിപിഎമ്മിനു ലഭിച്ചു. അംഗബലത്തിലും താല്‍പര്യപ്രകടനങ്ങളിലും മൃദുഹിന്ദുത്വ നിലപാടുകള്‍ പ്രകടമായിരുന്നു. അക്രമോത്സുകതയിലും ഹിന്ദുത്വ നിലപാടിലും യോജിക്കാനാവുന്ന ഒരു പ്രസ്ഥാനമായി ഹിന്ദുത്വ വാദികള്‍തന്നെ സിപിഎമ്മിനെ കാണാനാരംഭിച്ചു. സിപിഎം നേതൃത്വംതന്നെ മറന്നുപോയ തൊഴിലാളിവര്‍ഗ വിപ്ലവ പരിപാടിയൊന്നും അവര്‍ക്കു തടസ്സമാകുന്നുമില്ല. ഇപ്പോഴും വിപ്ലവപാര്‍ട്ടിയിലാണെന്നുസ്വപ്‌നം കാണുന്ന വിഎസ്സിനുമാത്രമാണ്‌ ഈ കൂട്ടുകെട്ടിന്റെ പൊരുള്‍ മനസ്സിലാകാത്തത്‌.

വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തോടു ചേര്‍ന്നു നില്‍ക്കുന്നതല്ല, ഇടതുപക്ഷ രാഷ്‌ട്രീയം ആര്‍ക്കും എളുപ്പം കടന്നുകയറാനാവുംവിധം പ്രത്യയശാസ്‌ത്ര നഷ്‌ടം അനുഭവിക്കുന്നതാണ്‌ നാം കാണുന്നത്‌. ഹിന്ദു ഉണര്‍ന്നാല്‍ കാവിയാകും പിന്നെയുമുണര്‍ന്നാല്‍ ചുവപ്പാകും എന്നു പറയുന്ന സിപിഎം നേതാക്കളുടെ വാക്കുകള്‍തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടല്ലോ. കൂടുതല്‍ ഹിന്ദുത്വം ആര്‍ക്കെന്ന കാര്യത്തിലായിരിക്കുന്നു സിപിഎം – സംഘപരിവാര്‍ തര്‍ക്കം. ഹിംസാത്മകതയുടെ കാര്യത്തിലും സിപിഎമ്മിനോടു തോറ്റു എന്നായിരിക്കും വാസുമാസ്റ്റര്‍ പറയുന്നത്‌. നേരത്തേ സെയ്‌താലിയെ കൊന്ന കേസിലെ പ്രതിയായിരുന്ന ഒരു പഴയ എബിവിപിക്കാരന്‍ പേരുമാറ്റി നാടുമാറി സിപിഎമ്മിലെത്തിയിരുന്നു. ആളുകളത്‌ തിരിച്ചറിഞ്ഞത്‌ വളരെ വൈകിയാണ്‌. അയാള്‍ ഇപ്പോഴത്തെ സിപിഎം നിലപാടുകള്‍ നടപ്പാക്കുന്നതില്‍ ബഹുമിടുക്കനുമാണ്‌.

മുഖ്യധാരാ രാഷ്‌ട്രീയകക്ഷികള്‍ അന്നന്നത്തെ ഉപജീവനത്തില്‍ കഴിഞ്ഞ്‌ ഒരു മഹാ ലക്ഷ്യവും ശിരസ്സിലേറ്റുന്നില്ല. ഏറെക്കുറെ ഒരേ നയം ഒരേ പ്രവര്‍ത്തനക്രമം എന്നായിട്ടുണ്ട്‌. ജനങ്ങളെ ഭയപ്പെടേണ്ടതില്ല,പണക്കോയ്‌മകളെയും ജാതിമതാചാര്യന്മാരെയും ആള്‍ദൈവങ്ങളെയും മാഫിയാ-ക്വട്ടേഷന്‍ പ്രമാണിമാരെയും വണങ്ങിയാല്‍ മതി എന്നേ കരുതുന്നുള്ളു. ചുവപ്പും കാവിയും തിരിച്ചറിയാനാവാത്തവിധം നിറസംക്രമണം നടക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

24 ജനവരി 2014

6 അഭിപ്രായങ്ങള്‍

 1. സംഘപരിവാരം പരിവാരസമേതം അവരുടെ സംഘം വിട്ട് വരട്ടെ. അതിൽ സന്തോഷം. അത് ഒറ്റ രാത്രികൊണ്ട്, ഒരു വ്യാഖ്യാനവുമില്ലാതെ, രാഷ്ട്രീയം വെളിവാക്കാതെ ഒക്കെ ആകുന്നതിലാണ് ഏനക്കേട്. ധ്രുവത്തിൽ നിന്ന് ഭൂമദ്ധ്യരേഖയിലേക്കുള്ള യാത്ര വിശദീകരണം ആവശ്യപ്പെടുന്നു……..

  Like

 2. കമ്മ്യൂണിസ്റ്റ്‌ കാര് എന്നാണ് ജനാതിപത്യ വാദികൾ ആയതു ലോകത്ത് ഈൗതു കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രം അന്ന്
  ജനാതിപത്യത്തിൽ പ്രവര്ത്തിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഫസ്റ്റിസ്റ്റുകൽ കമ്മ്യൂണിസ്റ്റ്‌ ആണ് . പെദിപിചു വിഭജിക്കുക അതിലൂടെ വോട്ടു വാങ്ങുക ഇതല്ലേ ഉള്ളു നിന്റെ ഒക്കെ ഉദേശം

  Like

 3. സി പി എം കേരളത്തിലെ ഏറ്റവും മോശം പർട്ടിയയതു കൊണ്ടാണല്ലോ ആസാദിനെ പോലുള്ള വിപ്ലവകാരികൾ സി പി എം ഉപേക്ഷിച്ചത് , പിന്നെ എന്തിനാണ് ആവോ നന്നാവാത്ത ആ പാര്ട്ടിയെ കുറിച്ച താങ്കൾ ഇങ്ങനെ നിരന്തരം ബ്ലോഗിക്കുന്നതും ഉത്കണ്ടപ്പെടുന്നതും വേവലതിപ്പെടുന്നതും, ? സി പി എം നാമാവശേഷമായി കാണാമെന്നു ആഗ്രഹിക്കുന്ന ആസടുമാര്ക്ക് വര്ഗീയ പര്ട്ടികളുമായി ബന്ധം ഉപേക്ഷിച്ചു സി പി എം ഇല ചേരാൻ വരുന്ന രണ്ടായിരമാളുകളെ കാണുമ്പൊൾ വിറളി പിടിക്കുന്നത് എന്തിനാണു ?
  @യഥാര്ത ഇടതുപക്ഷം വിട്ടു ”ആപ്പിൽ” ചേര്ന്ന എന പ്രഭാകരനെയും സാറ ജൊസെഫിനെയും ഷാജഹാനെയുംനീലകണ്ടനേയും ഒക്കെ കുറിച്ച് ഒരക്ഷരം മിണ്ടരുത് …

  Like

 4. അബ്‌ദുള്ളക്കുട്ടിയും ശിവരാമനുമൊക്കെ കോണ്‍ഗ്രസ്സിലേക്കു ചാടിക്കടന്നത്‌, സോഷ്യലിസ്റ്റുലക്ഷ്യത്തില്‍നിന്ന്‌ സിപിഎം ശിഥിലജനാധിപത്യ മൂല്യങ്ങളിലേക്കു മൂക്കുകുത്തിയപ്പോഴാണ്‌. enthanu mashe ezhuthippidippiche

  Like

 5. തങ്ങളുടെ ഹിന്ദുത്വ അജണ്ട സംരക്ഷിക്കാന്‍ ബിജെപിയെക്കാള്‍ ഇവിടെ പാകം സിപിഎമ്മാണെന്ന്‌ വാസുമാസ്റ്റര്‍ക്കും കൂട്ടര്‍ക്കും ബോധ്യമായിക്കാണണം. samskarika fasisathinu ethire poradiyathu kondu koodiyanallo , ningalokke oru kalathu pukasa vittathu
  \

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )