ലോകത്തിലെ എല്ലാ ചൂഷിത – പീഡിത സമൂഹങ്ങളെയും ഏകോപിപ്പിക്കുന്ന നിലപാടും പ്രവര്‍ത്തനവുമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാതല്‍. കാല ദേശ ഭേദമനുസരിച്ച് ഇതിനു സ്വീകരിക്കുന്ന നയങ്ങളും കൗശലങ്ങളും വ്യത്യാസപ്പെട്ടിരിക്കാം. അടിസ്ഥാന കാഴ്ച്ചപ്പാടില്‍ മാറ്റം വരുന്നില്ല. ഇതു കമ്യൂണിസ്റ്റു ഇന്റര്‍ നാഷണല്‍ പിരിച്ചുവിടുന്ന കാലത്ത് ആവര്‍ത്തിച്ചുറപ്പിച്ച പ്രമേയമാണ്. പുതിയ മുതലാളിത്തം ലോക സാഹചര്യങ്ങള്‍ കീഴ്മേല്‍ മറിക്കുമ്പോഴും ഈ തത്വം മുറുകെപിടിക്കുമെന്നാണ് 1992ല്‍ കല്‍ക്കത്തയില്‍ കൂടിയ ലോക കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനവും 1997ല്‍ ഹവാനയിലും സമീപകാലത്ത് ഏതന്‍സിലും ചേര്‍ന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമ്മേളനവും ഉറക്കെ പ്രഖ്യാപിച്ചത്.
വ്യത്യസ്ത പരിപാടികളും പ്രവര്‍ത്തന രീതികളും സ്വീകരിക്കുന്ന ഒരേ രാജ്യത്തെ തൊഴിലാളി – ഇടതുപക്ഷ സംഘടനകളും ഈ പൊതുനിലപാടിനകത്താണ് പ്രവര്‍ത്തിക്കുന്നത്. ഒരേ പാര്‍ട്ടിക്കകത്തെ വ്യത്യസ്ത നിലപാടുകാരും വര്ഗനിലപാടുകളും അതിന്റെ സാര്‍വ്വ ദേശീയ മാനങ്ങളും തള്ളിക്കളയുന്നില്ലല്ലോ. അഥവാ, അതു ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച സമീപനങ്ങളെച്ചൊല്ലിയാണല്ലോ വേര്‍തിരിവുകള്‍ രൂപപ്പെടുന്നത്. ഇതിനര്‍ത്ഥം, വര്‍ഗസമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പുതിയ മുതലാളിത്തത്തെ ചെറുക്കുന്നതിലും സോഷ്യലിസ്റ്റു ബദല്‍ കെട്ടിപ്പടുക്കുന്നതിലും പലമട്ടു ശ്രമിക്കുന്ന മഹാപ്രസ്ഥാനം ലോകത്തു മുന്നേറുന്നുവെന്നാണ്. ഇതുപക്ഷെ, ധനാത്മകമായി വിലയിരുത്താന്‍ മുഖ്യ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. തങ്ങളില്‍ തങ്ങളില്‍ പോരടിക്കാനാണ് അവര്‍ക്കു താല്‍പ്പര്യം. മുഖ്യവൈരുദ്ധ്യങ്ങളില് കമ്യൂണിസ്റ്റുകാര്‍ പരിഗണിച്ചിട്ടേയില്ലാത്ത ഈ ഭിന്നതകള്‍ സി.പി.എം പോലുള്ള പ്രസ്ഥാനങ്ങള്‍ക്കു പ്രഥമഗണനീയമായതെങ്ങനെയാണ്? മുതലാളിത്തത്തോടും അതിന്റെ പൈശാചികവും മൃദുവുമായ ആവിഷ്ക്കാര ഭേദങ്ങളോടുമുള്ള പോരാട്ടം തങ്ങളുടെ പുരയ്ക്കു നേരെയാണെന്ന് അവര്‍ക്കു തോന്നാനിടയാക്കിയ സാഹചര്യമെന്താണ്? രോഗനിവാരണത്തിനുള്ള ബോധവല്‍ക്കരണവും ചികിത്സയും ശരീരത്തോടുള്ള യുദ്ധമാണെന്ന വിഭ്രാന്തി എന്തിന്റെ ലക്ഷണമാണ്? ഒടുവില്‍ മുതലാളിത്ത വിരുദ്ധ സമരത്തിലെ നേതൃപോരാളിയെ പിറകില്‍നിന്നു വെട്ടി വീഴ്ത്തുമ്പോള്‍ ആരുടെ ഒറ്റുകൂലിയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്? സി.പി.എമ്മിനകത്തും പുറത്തും ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും. ഒരു കോടതിവിധിയും അതു തടയുകയില്ല.
ലോകത്തിലെ പ്രധാനസാമൂഹിക വൈരുദ്ധ്യങ്ങളായി സി.പി.എം കാണുന്നത് ഇവയാണ്. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മില്‍, സാമ്രാജ്യത്വവും മൂന്നാം ലോക രാജ്യങ്ങളും തമ്മില്‍, സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍, മുതലാളിത്ത ലോകത്തിലെ മുതലാളികളും തൊഴിലാളികളും തമ്മില്‍. ചില കമ്യൂണിസ്റ്റുകാര്‍ ഇക്കൂട്ടത്തില്‍ പ്രകൃതിയും മുതലാളിത്തവും തമ്മിലുള്ള വൈരുദ്ധ്യവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, മുതലാളിത്ത വിരുദ്ധ ചേരിയിലെ തൊഴിലാളി പ്രസ്ഥാനങ്ങല്‍ തമ്മിലോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള വൈരുദ്ധ്യങ്ങള്‍ മൂര്ച്ചിപ്പിക്കുകയെന്നത് ഏതെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അജണ്ടയിലുള്പ്പെടുന്ന കാര്യമല്ല. ലോകത്തിലെ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിയും അതംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, ഇത്തരം പ്രസ്ഥാനങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തണമെന്നും പൊതു മുന്നേറ്റങ്ങളില്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുന്നുമുണ്ട്.
സി.പി.എം പരിപാടിയുടെ വ്യാപ്തിയെപ്പറ്റി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് തന്നെ പറയുന്നതു നോക്കൂ: 1943ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ടപ്പോള്‍ അംഗീകരിച്ച പ്രമേയത്തില്‍, ഒരു പ്രത്യേക കേന്ദ്രത്തില്‍ ഇരുന്നുകൊണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു പരിതസ്ഥിതി ഉയര്‍ന്നു വന്നിരിക്കുന്നെന്നും അവ അവയുടെതായ സ്വന്തം പരിപാടികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി. അതേ അവസരത്തില്‍തന്നെ കമ്.#ൂണിസം എന്ന ആത്യന്തിക ലക്ഷ്യം നേടിയെടുക്കുക ന്ന പൊതുവായ സമീപനത്തോടെ അവയെല്ലാം സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുന്നു. ഇന്നത്തെ പരിതസ്ഥിതിയില്‍ കോമിന്‍ഫോം പോലുള്ള വേദികള്‍ സാദ്ധ്യമല്ലെന്ന് നാം മനസ്സിലാക്കണം. എന്നാല്‍, സമാധാനം, സാമ്രാജ്യത്വത്തിനെതിരായ സമരം, തൊഴിലാളിവര്‍ഗവുമായും കമ്യൂണിസ്റ്റു പ്രസ്ഥാനവുമായും ഐക്യദാര്‍ഢ്യം തുടങ്ങിയ പൊതു താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളുടെ കാര്യത്തില്‍ അഭിപ്രായ വിനിമയം നടത്തുകയും വേണം. ചില സുപ്രധാനമായ സൈദ്ധാന്തിക പ്രശ്നങ്ങളുടെ കാര്യത്തില്‍പോലും അഭിപ്രായ വിനിമയത്തിനായി സമ്മേളനങ്ങള്‍ നടത്തേണ്ടതുണ്ട്. കാരണം, മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് സിദ്ധാന്തം നിശ്ചലമായ ഒന്നല്ല. അതു നിരന്തരം സമ്പുഷ്ടമാക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, തൊഴിലാളി വര്‍ഗ സാര്‍വ്വദേശീയത എന്ന സങ്കല്പ്പത്തിനര്ത്ഥം ലോകത്തെങ്ങുമുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായും ദേശീയ വിമോചന സമരങ്ങളുമായും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും ഐക്യവും ഐക്യദാര്‍ഢ്യവും സ്ഥാപിക്കുക എന്നതാണ്(പാര്ട്ടിപരിപാടിയെപ്പറ്റി പുറം 19, 20 ).
തങ്ങളില്‍തന്നെ വ്യത്യസ്താഭിപ്രായമുള്ളവരെയും സ്വന്തം നാട്ടിലെ കമ്യൂണിസ്റ്റു ഗ്രൂപ്പുകളെയും അംഗീകരിക്കാനാവാത്തവര്ക്ക് തൊഴിലാളി വര്‍ഗ സാര്വ്വദേശീയതയെപ്പറ്റി മനസ്സിലായിട്ടില്ലെന്നാണല്ലോ സുര്‍ജിത് പറഞ്ഞതിനര്‍ത്ഥം. വര്‍ഗസമര രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ഭിന്ന നിലപാടുകളെ പൊതു കമ്യൂണിസ്റ്റ് ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്താനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം മൂര്ച്ചിപ്പിക്കാനുമാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന ഗൗരവപൂര്‍ണമായ നിലപാടാണ് സി.പി.എമ്മിനു കൈമോശം വന്നിരിക്കുന്നത്. വിട്ടുപോയവരെയും വേറിട്ടു നില്‍ക്കുന്നവരെയും ബലപ്രയോഗത്തിലൂടെ വലതുപക്ഷ ചേരിയിലെത്തിക്കുക,തങ്ങള്‍ സ്വീകരിക്കുന്ന വലതുപക്ഷ വ്യതിയാനത്തിന് അങ്ങനെ സാധൂകരണം കണ്ടെത്തുക എന്ന കൗശലമാണ് ഇപ്പോള്‍ ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തിനെതിരായ സമരത്തെ പാര്‍ട്ടിക്കെതിരായ സമരമായി വ്യാഖ്യാനിക്കുന്നത് രോഗചികിത്സയെ ശരീരത്തിനെതിരായ അക്രമമായി കാണുന്നതുപോലെയാണ്. അകത്തുനിര്ത്താനാവാത്തവരെ പുറത്താക്കുന്നതു ന്യായം. എന്നാല്‍ പുറത്തും ജീവിക്കാനനുവദിക്കില്ലെന്ന ധൃഷ്ടത സഹിക്കാവുന്നതല്ല. കവി എഴുതിയപോലെ ധൃഷ്ടത കൂട്ടുമധര്മ്മ ശതത്തിന് പട്ടട തീര്‍ക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും.
ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുകവഴി മനുഷ്യസ്നേഹത്തിന്റെയോ ജനാധിപത്യബോധത്തിന്റെയോ കമ്യൂണിസ്റ്റു സാര്വ്വദേശീയതയുടെയോ മൂല്യങ്ങള്‍ തരിമ്പെങ്കിലും അവശേഷിക്കുന്നില്ലെന്നാണ് ആ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും പറ്റിയ പിശകായിരുന്നെങ്കില് തിരുത്തിക്കാണുമായിരുന്നു. പ്രതിപ്പട്ടികയില്‍ പേരുവന്നവരെ തല്‍ക്കാലത്തേക്കെങ്കിലും പുറത്തു നിര്‍ത്തുമായിരുന്നു. കുറ്റവിമുക്തനാക്കിയശേഷം നല്ല പ്രതിഛായയില്‍ തിരിച്ചു വരാമല്ലോ. ഇതായിരുന്നല്ലോ മുമ്പൊക്കെ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചിരുന്ന രീതി. എപ്പോള്‍ മുതല്ക്കാണ് ഈ സമീപനം മാറിത്തുടങ്ങിയത്? നേതൃത്വംതന്നെ ജീര്‍ണതകളില്‍ മുങ്ങുമ്പോള്‍ സംഘടനാ ചിട്ടകളിലും ജീര്‍ണത കയറും. നിയമത്തെ നേരിടുന്ന രീതിപോലും മാറിയിരിക്കുന്നു. ചന്ദ്രശേഖരനെ വീണ്ടും വീണ്ടും വെട്ടാന്‍ കാണിക്കുന്ന ശ്രദ്ധയും ആവേശവും പുതിയ മുതലാളിത്തത്തിന്റെ ഹിംസാത്മകമായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ കാണിക്കുന്നേയില്ല.
മുഖ്യവൈരുദ്ധ്യം പാര്‍ട്ടിയും തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇതര സംഘടനകളും തമ്മിലുള്ളതാണെന്ന നിലപാട് സി.പി.എം തിരുത്തേണ്ടതുണ്ട്. പുറത്തുനിന്ന് വിമര്‍ശനം ഉന്നയിക്കുന്നവരോട് സിദ്ധാന്തത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും മാര്‍ഗത്തിലാണ് മറുപടി പറയേണ്ടത്. അതാണ് കമ്യൂണിസ്റ്റുരീതി. അതോടൊപ്പം സാമ്രാജ്യത്വ വിരുദ്ധ നിലപാടും പോരാട്ടവും ആത്മാര്‍ത്ഥമാണെങ്കില്‍ വിട്ടുപോയവര്‍ക്കു കൂടി യോജിക്കാവുന്ന സമരൈക്യം രൂപപ്പെടുത്താനുള്ള ബാധ്യതയും സി.പി.എമ്മിനുണ്ട്.
ആഗോളവല്‍ക്കരണ കാലത്തെ ജനകീയ സമരങ്ങള്‍ പുതിയകാല വര്‍ഗസമരത്തിന്റെ സൂക്ഷ്മമുഖങ്ങളാണെന്നു തിരിച്ചറിയാനും വിപുലമായ സമരൈക്യം രൂപപ്പെടുത്താനും എല്ലാ ഇടതുപക്ഷധാരകള്ക്കും കഴിയണം. ചന്ദ്രശേഖരന് തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിച്ചത്.വ്യവസ്ഥാപിതഇടതുപക്ഷത്തെ ഗ്രസിച്ച മുതലാളിത്ത പ്രേരണകളുടെ ഒളിയുദ്ധത്തിലാണ് അദ്ദേഹം വീഴ്ത്തപ്പെട്ടത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ രക്തസാക്ഷിയായാണ് ചരിത്രം ചന്ദ്രശേഖരനെ അടയാളപ്പെടുത്തുക.
2 മെയ് 2013
മാധ്യമം ദിനപത്രം
Ee leghanam theerchayayum party-kke uru ful dose marunnanu…saghavinte ee veekshananglum pary thallumennurappanu…..abhivaadyangal…
LikeLike
തീർച്ചയായും ഇടതുപക്ഷ രാഷ്ട്രീയം നിരന്തരമായ വിമർശനങ്ങളിലൂടെ മാത്രമേ വർഗ്ഗപരമാവൂ എന്നതിൽ തർക്കിക്കേണ്ടതില്ല ….. അത് ടി പി യെ മഹത്വ വൽക്കരിക്കുന്നതിലൂടെ സാധ്യമാകുമോ എന്നതാണ് പ്രശ്നം. സിപിഎം മാത്രമല്ല ഏതൊരു ഇടതുപക്ഷ പ്രസ്ഥാനവും ഇന്ത്യൻ സാഹചര്യത്തിൽ നേരിടേണ്ട പ്രധാന പ്രശ്നം പാർലമെന്ററി
വ്യാമോഹവും ഇടപെടൽ രീതികളുമാണ് … ഒഞ്ചിയം ഏരിയാ സെക്രട്ടറി തുടങ്ങി ഏറാമല പഞ്ചായത്ത് ഭരണം വരെയുള്ള വ്യവസ്ഥാപിത കാര്യങ്ങളിൽ എന്ത് ചെയ്തു എന്നതും കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഒരു പഞ്ചായത്ത് ഭരണമേറ്റടുക്കുന്നതു പോലും വർഗ്ഗപരമാണോ എന്ന ചോദ്യവും പ്രസക്തമാ ണെന്ന് ആസാദിനെ പോലുള്ളവർ ആലോചിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കാതെ വയ്യ …
“വിട്ടു പോയവരും വേറിട്ട് പോയവരും” വലതു പക്ഷ ചേരിയിൽ ഒതുങ്ങുന്നത് ആസാദിനെ അലോസരപ്പെടുത്താത്തത് എന്ത് കൊണ്ടാണ് ?
LikeLike
മാതൃഭൂമി സ്റ്റൈലിലുള്ള പാര്഼ട്ടി കല്ലേറിനപ്പുറം ഇതുമായി ഒരു ക്രിയാത്മക ഡയലോഗിനുള്ള ശ്രമം എന്ന രീതിയില്഼ ഈ ലേഖനത്തെ, പ്രസ്ഥാനത്തിനകത്ത് ആസാദ് മാഷടക്കമുള്ളവര്഼ വേണം എന്നാഗ്രഹിക്കുന്ന ഒരാളെന്ന നിലയില്഼, പോസിറ്റീവ് ആയി കാണാനാണ് ഞാന്഼ ആഗ്രഹിക്കുന്നത്. ലേഖനത്തിന്഼റെ പ്രസിദ്ധീകരണാര്഼ത്ഥമുള്ള സാന്ദര്഼ഭിക അനിവാര്യത എന്നതിനപ്പുറം ഇതിനെ ടി.പി യുമായി പ്രസക്തിയുള്ളതായി തോന്നുന്നില്ല. എന്നുമാത്രമല്ല ഏച്ചുകെട്ടിന്഼റെ കല്ലുകടിയും അനിഭവപ്പെട്ടു. ഒരു വ്യക്തി എന്ന നിലയില്഼ ആര്഼ക്കും വളരെ ഫ്ളക്സിബ്ല്഼ ആവാം, ആദര്഼ശത്തിന്഼റെ ആത്ഭുതങ്ങളില്഼ മുങ്ങി നിവരാം. ഒരു ബഹുജന പാര്഼ട്ടി ശരീരത്തിന് അതത്രവേഗം വഴങ്ങില്ല.
LikeLike
സ. ആസാദ്,
എനിക്കിഷ്ടായി. സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തില്‍ വിവിധ ഇടതുപക്ഷധാരകള്‍ തമ്മില്‍ ഐക്യം വേണം എന്നാണ് ലേഖകന്റെ നിലപാട്. ശരിയായ നിലപാടാണിത്. പറയാന്‍ എളുപ്പമാണെങ്കിലും അതിലേക്ക് എത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. സിപിഎമ്മിനെ ശത്രുപക്ഷത്തുനിര്ത്താതെ വിമര്‍ശിക്കുന്നു എന്നതാണ് ഈ ലേഖനത്തിന്റെ ധനാത്മകവശം.
യുദ്ധതന്ത്രം സംബന്ധിച്ച ഒരു പുസ്തകത്തില്‍ , നമ്മുടെ പ്രശ്നം/കുറ്റം/കുറവ് ആണ് നാം മറ്റുള്ളവരുടേതെന്നു വിമര്‍ശിക്കുക എന്നു വായിച്ചിട്ടുണ്ട്. “അതോടൊപ്പം സാമ്രാജ്യത്വ വിരുദ്ധ നിലപാടും പോരാട്ടവും ആത്മാര്‍ത്ഥമാണെങ്കില്‍ വിട്ടുപോയവര്‍ക്കു കൂടി യോജിക്കാവുന്ന സമരൈക്യം രൂപപ്പെടുത്താനുള്ള ബാധ്യതയും സി.പി.എമ്മിനുണ്ട്.“ എന്നു ആസാദ് പറയുന്നു. സിപിഎമ്മിനെ മുഖ്യശത്രു ആയി കാണാതിരിക്കാനുള്ള ബാധ്യത ആസാദിന്റെ പാര്‍ട്ടിക്കും ആര് എം പിയ്ക്കും മറ്റും ഉണ്ട്.
ടി ജയരാജന്
LikeLike
ee problems solve cheyyan ella aalukalkum utharavadittamille,verum vimarshanangal unnayikkunnath kondu karyamilla;athinulla solution enthanennu ororutharum chinthikkukayum ath pravarthikamakkanum shramikkanam.
LikeLike
സഖാവ് ടി പി തന്റെ ചോരയിലൂടെ കേരളത്തിനു നല്‍കിയിരിക്കുന്ന സന്ദേശം വളരെ വലുതാണ്. “ഇനിയൊരു പാര്‍ട്ടിയും കൊലക്കത്തിയുടെ രാഷ്ട്രീയം കളിക്കരുത്. അതിനു മാത്രമുള്ള പാഠം അവര്‍ എന്റെ രക്തത്തില്‍ നിന്നും പഠിച്ചിരിക്കണം”.
LikeLike