നരേന്ദ്രമോഡിയെ വിളിക്കുന്നതും പോയിക്കാണുന്നതുമൊക്കെ നമ്മുടെ ജനാധിപത്യ പൊതുബോധത്തിനു ഞെട്ടലുളവാക്കുന്നുണ്ട്. സമീപനാളുകളിലെ സംഭവവികാസങ്ങളും ചര്‍ച്ചകളും അതാണല്ലോ തെളിയിക്കുന്നത്. ഈ ഞെട്ടലിന്റെ സാധുതയും ആത്മാര്‍ത്ഥതയും പരിശോധിക്കേണ്ടതുണ്ട്.
2002 ഫെബ്രുവരി 27ന് മനുഷ്യസ്നേഹികളെയാകെ സ്തംഭിപ്പിച്ച ഗോധ്ര സംഭവം നടന്നു. അതൊരു തുടക്കമായിരുന്നു. ലോകം നടുങ്ങിനിന്ന നാളുകളായിരുന്നു പിന്നീട്. വംശഹത്യയെന്നു വിളിക്കേണ്ട കൂട്ടക്കൊലകള്‍, കൂട്ട ബലാത്സംഗങ്ങള്‍, കൊള്ള, തീവെപ്പ്,ഹിറ്റ്ലറുടെ കാലത്തു അപരിചിതമായിരുന്ന പീഡനമുറകള്‍ എല്ലാം അരങ്ങേറി. എല്ലാറ്റിനും നിശബ്ദമായും മറഞ്ഞിരുന്നും നേതൃത്വം കൊടുക്കാന്‍ ഭരണസംവിധാനങ്ങളെ ഉപയോഗിച്ച മോഡിയെന്ന മുഖ്യമന്ത്രി.. ഗാന്ധിജിയുടെ നാടിനെ നാഥുറാം വിനായക ഗോട്സെയുടെ നാടാക്കി മാറ്റുകയായിരുന്നു മോഡി. ടെഹല്‍ക്കയും ഒട്ടേറെ അന്വേഷണ കമ്മീഷനുകളും ഇതൊക്കെ പുറത്തുകൊണ്ടുവന്നതാണ്. നമ്മുടെ ജനാധിപത്യപൂര്ണമല്ലാത്ത ജനാധിപത്യസംവിധാനത്തിന്റെ സഹജമായ പരിമിതികളും ദൗര്‍ബല്യങ്ങളും ബ്രാഹ്മണിക്കല്‍ സംസ്ക്കാരത്തിന്റെ ജീര്ണകോയ്മകളും ചേര്‍ന്ന് തെരഞ്ഞെടുപ്പുകളെ പ്രഹസനങ്ങളാക്കുന്നതിന്റെ ദുരന്താനുഭവവും ഗുജറാത്ത് ആവര്‍ത്തിച്ചു.
നരോദ്പാട്യ എന്ന ദേശനാമം ലോകത്തിലെ സര്വ്വവിജ്ഞാനകോശങ്ങള്ക്കും ഭീകരതയുടെ പര്യായപദമായി സ്വീകരിക്കാവുന്നതാണെന്ന് കെഇഎന്‍ എഴുതിയിട്ടുണ്ട്. നാമതൊക്കെ മറക്കുന്നുവെങ്കില്‍ നമ്മില്‍ മനുഷ്യസ്നേഹത്തിന്റെ നനവുകളൊട്ടും അവശേഷിക്കുന്നില്ല എന്നാണര്‍ത്ഥം. സംഘപരിവാര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥമുഖം വെളിപ്പെട്ട ഏറ്റവും ഭീകരമായ രണ്ടോര്മ്മകളാണ് ബാബറിമസ്ജിദ് തകര്‍ക്കലും ഗുജറാത്ത് വംശഹത്യയും. ഇപ്പോള്‍ മോഡി പ്രധാനമന്ത്രിയായേക്കുമെന്ന ദുരന്തഭീഷണിയെ രാജ്യം നേരിടുമ്പോള്‍ അതിനെന്തു പരിഹാരമെന്നു ചിന്തിക്കാതെ മോഡിയെപ്പോയി കാണാനും ജാത്യതീതമനുഷ്യസ്നേഹത്തിന്റെ മഹാഗിരിയിലേക്കു അയാളെ ക്ഷണിക്കാനുമാണ് ചിലരെങ്കിലും ശ്രമിക്കുന്നതെങ്കില്‍ , അവര്‍ രാഷ്ട്രീയവേഷമോ സന്യാസ വേഷമോ അണിയട്ടെ, ജനശത്രുക്കള്‍ എന്ന ഒറ്റ വിളിപ്പേരേ അവര്ക്കുപാകമാകൂ.
പ്രതിഷേധിക്കാനും പ്രതിരോധിക്കാനും തയ്യാറാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ ആത്മാര്‍ത്ഥത തെളിയിക്കണം. മോഡിയെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നത് സംഘപരിവാര രാഷ്ട്രീയത്തെയാവണം. അവരുമായി ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെുപ്പുനീക്കുപോക്കുകളുണ്ടാക്കുന്നവര്ക്കു പ്രതിഷേധിക്കാന്‍ എന്തര്ഹതാണുള്ളത്? മൃദു-തീവ്ര ഹിന്ദുത്വങ്ങളുടെ തണല്‍ പറ്റിയുള്ള നടപ്പു നാം അവസാനിപ്പിക്കണം. അതിനു രാഷട്രീയ ഇച്ചാശക്തി വേണം. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുപോലും അതില്ലാതാവുമ്പോഴാണ് ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയയും നവോത്ഥാനത്തിന്റെയും ഗോപുരങ്ങളില്‍ ഹിംസയുടെ പതാകകള്‍ പാറുന്നത്. നാരായണഗുരു ഇരുന്നിടത്തു നരേന്ദ്രമോഡി ഇരിക്കുന്നത്.
തീര്‍ച്ചയായും ഒരു പുതിയ ഉണര്‍വ്വ്, തീവ്രമായ രാഷ്ട്രീയജാഗ്രത നമ്മുടെ രാജ്യം ആവശ്യപ്പെടുന്നു.
23 ഏപ്രില്‍ 2013
ഹിതു ഗംഭീരമായി …. അഭിനന്ദനങ്ങള്‍
LikeLike
Ee kaaryathil (Narendra modiyude kerala sndarshanam) partyude pradhishedham theerthum bhalaheenamayippoyi…Dyfi enthu parayunnu????
LikeLike
dear aazad what is ബ്രാഹ്മണിക്കല്‍ സംസ്ക്കാരo ?????
LikeLike
“മുസ്ലിം ബ്രതർ ഹൂഡ് ” നു സമാനമായി നിലനില്‍ക്കുന്ന ഇന്ത്യയിലെ സാമ്രാജ്യത്വ താങ്ങി പ്രസ്ഥാനം പോപ്പുലർ ഫ്രണ്ട് etc etc ആണോ മോഡിത്വ-ഹിന്ദുത്വ നായർ -ഈഴവ ഐക്യവാദി ഹിന്ദു ഐക്യവേദി /ജാഗ്രതാ വേദി കൾ ആണോ ? മോഡി ശിവഗിരിയിലേക്ക് ആനയിച്ചു കൊണ്ടുവരുന്നതിന്റെ ആരവങ്ങല്ക്ക് അകമ്പടി എന്നോണം അതെ ദിവസങ്ങളിൽ തന്നെ പത്രങ്ങളിൽ വന്ന ഭീകര വാദ വിരുദ്ധ റെയിഡ് വാർത്തകൾ നൂറു ശതമാനവും വിശ്വസനീയം ആയി തോന്നുന്നില്ല . കാരണം ,ഈ സംഘടനകൾ കുറേക്കാലം ആയി കേരളത്തിൽ പ്രവര്‍ത്തിച്ചു വരുന്നവയും വേണമെങ്കിൽ അവയുടെ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഫല പ്രദമായും നിയമ വിധേയമായും കൂടുതൽ സുതാര്യതയോടെയും തടയാൻ പറ്റുന്നവയും ആയിരുന്നു. അത് ചെയ്യുന്നതിന് പകരം , മേല്‍പ്പറഞ്ഞ റെയിഡുകൾ പലതും ചിലരുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി ഒരു തരം മുസ്ലിം വിരുദ്ധ ഹിസ്റ്റീരിയാ ഇളക്കിവിടാൻ പോലും സഹായകമായ ശൈലിയിൽ ആണ് അവ സംബന്ധിച്ച പോലീസ് ഭാഷ്യങ്ങൾ പത്രങ്ങൾ അടിച്ചു വിളമ്പിയത് ; ദേശാഭിമാനിയാണോ മനോരമയാണോ ജന്മ ഭൂമിയാണോ മാതൃഭൂമി യാണോ ആരാണ് ഓട്ടത്തിൽ മുന്നിൽ എത്തിയത് എന്ന് ഇപ്പോഴും വ്യക്തമല്ല. എല്ലാവര്ക്കും പറയാൻ ഉണ്ടായിരുന്നത് ഇറാനിയൻ പാസ്പോർട്ടുകൾ ഉൾപ്പെടെ ഒന്നിലേറെ രാജ്യങ്ങളുടെ പാസ് പോർട്ടുകൾ കൈവശം വെച്ച ‘ഭീകരവാദി’ കളെ ക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ആയിരുന്നു.
ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നവരോ അവരുമായി ബന്ധമുള്ളവരോ ആയ മിക്കവര്‍ക്കും അറിയാവുന്ന ഒരു കാര്യം, കിഷ് എന്ന (ഇറാന്റെ അധീനത്തിൽ ഉള്ള) ദ്വീപ് സന്ദർശിച്ച് സ്വന്തം വിസിറ്റിംഗ് വിസകൾ ചുരുങ്ങിയ ചെലവിൽ പുതുക്കാൻ പറ്റുന്ന ഒരു പാക്കേജ് ഇറാനിയാൻ സർക്കാർ വകയായി നിലവിൽ ഉണ്ടെന്നും അത് മലയാളികൾ സാധാരണ ഉപയോഗപ്പെടുത്താറുണ്ട് എന്നതും ആണ് ! ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പോലീസ് -പത്ര ഭാഷ്യ ങ്ങളിൽ മുസ്ലിം യുവാക്കളുടെ കമ്പ്യൂട്ടർ വൈദഗ്ധ്യം മുതൽ നിയമ വിധേയമായ വിദേശ വരുമാനവും യാത്രകളും വരെ എന്തും സംശയവും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു ; വല്ലഭനു പുല്ലും ആയുധം എന്ന പോലെയോ , പൂക്കൾ കൂടാതെ മാല കൊരുക്കുന്നു എന്ന പോലെയോ !
ഹിന്ദു ഭീകരവാദികളുടെയും “സെക്യുലർ” ഭീകരരുടെയും ആസ്ഥാനങ്ങളിൽ ആയുധങ്ങൾ, ബോംബുകൾ ഇവ മുതൽ സാമുദായിക സ്പർധ വളര്‍ത്തി ഭൂരിപക്ഷ വോട്ടുകൾ ഒന്നിപ്പിക്കാനും കച്ചോടം പൊലിപ്പിക്കാൻ ഉതകുന്നതും ആയ സവിശേഷ പദാവലികളും പരിശീലന മുറകളും വരെ എന്തെല്ലാം നടക്കുന്നു എന്ന് കൂടി ചിന്താ വിഷയം ആയിരുന്നെങ്കിൽ!
LikeLike