Article POLITICS

കൂട്ടമൊഴിമാറ്റം അന്വേഷിക്കണം


Image

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസു വിചാരണയ്‌ക്കിടയില്‍ നാല്‍പതു സാക്ഷികള്‍ കൂറു മാറിക്കഴിഞ്ഞു. ഇനിയും വര്‍ദ്ധനവുണ്ടായെന്നും വരാം. ക്രിമിനല്‍കേസുകളുടെ ചരിത്രത്തില്‍ ഇത്തരമനുഭവമുണ്ടായിട്ടുണ്ടോയെന്ന്‌ നിയമജ്ഞരാണ്‌ പറയേണ്ടത്‌. എന്നാല്‍ സമീപകാലത്തൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന്‌ നമുക്കറിയാം. ഈ പ്രവണത ഗുണപരമാണോ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നെല്ലാമുള്ള ചിന്ത സമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്‌. ഒരാള്‍ക്കോ അല്‍പ്പംപേര്‍ക്കോ ഉണ്ടാകുന്ന മനംമാറ്റത്തിന്റെ പ്രശ്‌നമാണോ ഇത്‌? അങ്ങനെ വിശ്വസിക്കാനാവില്ല. ഒരു കാര്യം തീര്‍ച്ചയാണ്‌. വലിയതോതിലുള്ള പ്രേരണയുണ്ടായിട്ടുണ്ട്‌. അത്‌ സാക്ഷികളെ ഉള്‍പ്പെടുത്തുന്ന ഘട്ടത്തിലാണോ കോടതിയില്‍ മൊഴികൊടുക്കുന്ന ഘട്ടത്തിലാണോ എന്നാണു കണ്ടുപിടിക്കാനുള്ളത്‌.
ഭരണകക്ഷിയും ആര്‍.എം.പിയും പൊലീസും ചേര്‍ന്നു കള്ളസാക്ഷികളെ സൃഷ്‌ടിക്കുകയായിരുന്നു എന്ന ആരോപണവും വധഗൂഢാലോചനയ്‌ക്കു പിറകിലുള്ള സി.പി.എംതന്നെ സാക്ഷികളെ കൂട്ടത്തോടെ മൊഴിമാറ്റാന്‍ പ്രേരിപ്പിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നു. രണ്ടാരോപണങ്ങളും ഗൗരവതരമാണ്‌. ഏതാണു വാസ്‌തവമെന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയെന്നത്‌ ആശാസ്യമല്ലാത്ത പ്രവണതകളുടെ വെളിപ്പെടലാണ്‌. പൊതു സമൂഹത്തിന്‌ നിയമനിര്‍വ്വഹണത്തത്തെസംബന്ധിച്ച മതിപ്പില്ലാതാക്കാനും അരാജകത്വം വളരാനും ഇതിടയാക്കും.
അതുകൊണ്ട്‌ നാം രണ്ടിടങ്ങളില്‍നിന്നുള്ള ഇടപെടലുകളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു. ഒന്നു കോടതിയുടെ ഭാഗത്തുനിന്നുതന്നെയാണ്‌. മറ്റൊന്നാകട്ടെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും ഭരണനേതൃത്വത്തിന്റെയും ഭാഗത്തുനിന്നുമാണ്‌. പൊതുസമൂഹത്തിന്റെ ആശങ്കയകറ്റുക എന്നതു പരമപ്രധാനമാണ്‌. ചന്ദ്രശേഖരവധം കേരളീയസമൂഹത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്‌. അതിലും വലിയ മുറിവാണ്‌ കൂട്ടക്കൂറുമാറ്റം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. അതിനു പിറകിലെ പ്രേരണ ഏതുഘട്ടത്തില്‍ ആരുടെ മുന്‍കയ്യില്‍ നടന്നു എന്നു ജനങ്ങള്‍ക്കറിയണം. അതിനു പര്യാപ്‌തമായ അന്വേഷണം നടന്നേതീരൂ.

2 അഭിപ്രായങ്ങള്‍

  1. കൂട്ട കൂറുമാറ്റം ഈസ് ക്യൂട്ട്..! കോടതിയില്‍ മൊഴി മാറ്റിപ്പറയുന്നത് ഇതാദ്യമല്ല..! എന്നാല്‍ സാക്ഷികളുടെ കൂറുമാറ്റം അന്വേഷിച്ചാലും പിന്നീട് കോടതിയിലെത്തുമ്പോള്‍ അവര്‍ സത്യം പറയുമെന്നതും നേര്..! 40 പേര്‍ കൂറുമാറ്റം നടത്തിയത് അന്വേഷിക്കുക തന്നെ വേണം..! ആരാണ് ഇവരെ നിര്‍ബന്ധിപ്പിച്ച് മൊഴിയെടുപ്പിച്ചത് എന്നത് കേരള സമൂഹത്തെ ഞെട്ടിക്കും..അതാണ് നമുക്ക് അറിയേണ്ടതും [ വിനാശകാലെ വിപരീത ബുദ്ധി..!]

    Like

  2. നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ ഇത് പോലെ ഉള്ള സംഭവം ഉണ്ടായിട്ടില്ല നാല്‍പ്പതിനു അടുത്തുപേരാണ് ..ഒരു ഭരണകൂടം അതിന്റെ മര്‍ദ്ദനോപധികള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ പ്രയോഗിച്ചു കൊണ്ട് ആസൂത്രിതമായി കെട്ടിച്ചമച്ച നാടകത്തിന്റെ രംഗപടം ആണ് അഴിഞ്ഞു വീഴുന്നത്..അതിനു കാരണമായവരെ തിരഞ്ഞു ബുദ്ധിമുട്ടേണ്ടതില്ല നമ്മുടെ ഇന്നത്തെ കേരള ആഭ്യന്തര വകുപ്പും കുഴലൂത്തുകാരും

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )